/indian-express-malayalam/media/media_files/2026/01/03/actress-swapna-fi-2026-01-03-11-26-11.jpg)
/indian-express-malayalam/media/media_files/2026/01/03/actress-swapna-10-2026-01-03-11-30-08.jpg)
പഞ്ചാബി കുടുംബത്തിൽ ജനിച്ച് ചെന്നൈയിൽ വളർന്ന മഞ്ചരി ധോടി, ഒരു ഷോപ്പിംഗ് മാളിൽ വെച്ച് സംവിധായകൻ ദാസരി നാരായണ റാവുവിന്റെ കണ്ണിൽപ്പെട്ടതോടെയാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.
/indian-express-malayalam/media/media_files/2026/01/03/actress-swapna-4-2026-01-03-11-30-08.jpg)
തന്റെ ആദ്യ സിനിമയുടെ പേരായ 'സ്വപ്ന' എന്നത് തന്നെ നായികയ്ക്കും ദാസരി നാരായണ റാവു നൽകുകയായിരുന്നു. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ അവർ ആ പേരിൽ അറിയപ്പെട്ടു.
/indian-express-malayalam/media/media_files/2026/01/03/12-2026-01-03-11-30-08.jpg)
മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ ചിത്രങ്ങളിലൊന്നായ ‘തൃഷ്ണ’യിലെ നായിക സ്വപ്നയായിരുന്നു.
/indian-express-malayalam/media/media_files/2026/01/03/actress-swapna-3-2026-01-03-11-30-08.jpg)
അന്നത്തെ മുൻനിര സംവിധായകനായിരുന്ന ഐ.വി. ശശിയുടെ അഹിംസ, ഉയരങ്ങളിൽ, അങ്ങാടിക്കപ്പുറത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്വപ്ന പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
/indian-express-malayalam/media/media_files/2026/01/03/actress-swapna-2-2026-01-03-11-30-08.jpg)
ഒരേ സിനിമയിൽ തന്നെ പ്രേംനസീറിന്റെയും മമ്മൂട്ടിയുടെയും നായികയായി സ്വപ്ന അഭിനയിച്ചു( (ഒരു തിര പിന്നെയും തിര). അച്ഛനായ പ്രേംനസീറിന്റെയും മകനായ ഷാനവാസിന്റെയും നായികയായി ഒരേ വർഷം അഭിനയിച്ച നടിയെന്ന അപൂർവ്വതയും സ്വപ്നയ്ക്ക് സ്വന്തം.
/indian-express-malayalam/media/media_files/2026/01/03/actress-swapna-1-2026-01-03-11-30-08.jpg)
പ്രേംനസീർ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, വിഷ്ണുവർദ്ധൻ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി സ്വപ്ന തിളങ്ങി.
/indian-express-malayalam/media/media_files/2026/01/03/actress-swapna-5-2026-01-03-11-30-08.jpg)
സ്വപ്നയുടെ കരിയറിലെ വലിയൊരു കൗതുകം, ഏകദേശം എട്ടോളം സിനിമകളിൽ അവരുടെ കഥാപാത്രത്തിന്റെ പേരും 'സ്വപ്ന' എന്ന് തന്നെയായിരുന്നു എന്നതാണ്.
/indian-express-malayalam/media/media_files/2026/01/03/actress-swapna-7-2026-01-03-11-30-08.jpg)
കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെടാനായി മലയാളം വിട്ടുപോയെങ്കിലും ബോളിവുഡിൽ അവർക്ക് വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
/indian-express-malayalam/media/media_files/2026/01/03/actress-swapna-6-2026-01-03-11-30-08.jpg)
1990-ൽ പുറത്തിറങ്ങിയ 'കടത്തനാടൻ അമ്പാടി'യാണ് സ്വപ്നയുടെ അവസാന മലയാള ചിത്രം. 1993-ൽ വിവാഹിതയായതോടെ അവർ പൂർണ്ണമായും വെള്ളിത്തിരയിൽ നിന്ന് മറഞ്ഞു.
/indian-express-malayalam/media/media_files/2026/01/03/actress-swapna-8-2026-01-03-11-30-08.jpg)
നിലവിൽ ഭർത്താവ് രാമൻ ഖന്നയ്ക്കൊപ്പം മുംബൈയിൽ ബിസിനസ് രംഗത്ത് സജീവമാണ് സ്വപ്ന. 'സംഗിണി എന്റർടൈൻമെന്റ്' എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയും റിസോർട്ടും അവർ നടത്തിവരുന്നു. വിദേശത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത പരിപാടികള്‍ സംഘടിപ്പിക്കുന്ന കമ്പനിയാണ് സംഗിണി എന്റര്‍ടൈന്‍മെന്റ്.
/indian-express-malayalam/media/media_files/2026/01/03/actress-swapna-9-2026-01-03-11-30-08.jpg)
മുംബൈയിലെ കര്ജാത്തില് ദ് ബ്രുക്ക് അറ്റ് ഖന്നാസ് എന്ന റിസോര്‍ട്ട് ബിസിനസും ഈ ദമ്പതികള്‍ക്കുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us