കൊറോണ വൈറസിനെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലായത് വിവാഹമോചിതരായ ഹൃത്വിക-സൂസേൻ ദമ്പതികളെ താൽക്കാലികമായി ഒന്നിക്കാൻ ഇടയാക്കി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇരുവരും ഈ കാലയളവിൽ ഒന്നിച്ചു താമസിക്കാൻ തീരുമാനിച്ചത്. ഇപ്പോഴിതാ ഹൃത്വിക്കിന്റെ ഫ്ലാറ്റിലെ തന്റെ ജീവിതത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ സൂസേൻ പങ്കുവച്ചിരിക്കുന്നു.

ലോക്ക്ഡൗൺ കാലത്ത് ആളൊഴിഞ്ഞ മുംബൈ ബീച്ചിന്റെ ചിത്രവും ഫ്ലാറ്റിനെ താൽക്കാലിക ഓഫീസാക്കി മാറ്റി ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങളുമാണ് സൂസേൻ പങ്കുവച്ചത്. ഹൃത്വിക്കിന്റെ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്നും പകർത്തിയതാണ് മുംബൈ ബീച്ചിന്റെ ചിത്രം.

ഫ്ലാറ്റിനെ താൽക്കാലിക ഓഫീസാക്കി മാറ്റിയത് എങ്ങനെയെന്ന് വിശദീകരിച്ചാണ് സൂസേൻ താൻ ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സോഫയ്ക്കു മുകളിൽ കുഷ്യൻ സീറ്റുകൾ വച്ച്, അതിനു മുകളിൽ കോഫി ടേബിൾ വച്ചാണ് ഡെസ്ക് സജ്ജീകരിച്ചതെന്ന് സൂസേൻ പറയുന്നു. അറബിക്കടലും ഒറ്റപ്പെട്ട ജുഹു ബീച്ചും തനിക്ക് കാണാനാവുമെന്നും സൂസേൻ പറയുന്നു.

View this post on Instagram

My temporary ‘home work space’ was interestingly put together to bring a little element of play while I work. The funny thing is, my time on this ‘put together’ desk (made of flat cushion seats from an existing sofa seating composition that we had in this space, and then we put a low lying coffee table on top and…there it was, my perfect desk!) with a view of the glorious Arabian Sea and an isolated Juhu beach, this is a visual which honestly I shouldn’t get used to! As I sit and ponder over the ghastly effects of what this dreadful virus has had on each one of us, and what it may continue to have on the entire planet in general, I must say I can’t help but feel along with the uncertainty, an inner peace. There will be a diverse amount of good, that its post effects will bring on all of us. The kind that will remind us to grow a little each day, to produce better solutions for our projects, to be more giving for the less fortunate and most importantly, to be better contributors in our daily lives towards this beautiful planet. Stay home, stay safe and design your thoughts. #architecturaldigest #letsmakethiswork #lovewhatyoudo #ADindia #mybestfriendsgorgeoushome #thelabellife #workfromhomewear #designyourthoughts #prayingfortheplanet #stayhomestaysafe #thankfulforhavingahome #oneplanettoprotect …credit @hrithikroshan

A post shared by Sussanne Khan (@suzkr) on

ലോക്ക്ഡൗൺ സമയത്ത് തനിക്കും മക്കൾക്കുമൊപ്പം താമസിക്കാൻ തയ്യാറായ സൂസേന് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. സൂസേന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

Read Also: വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികളെ കൊറോണ വീണ്ടും ഒന്നിപ്പിച്ചപ്പോള്‍

“ഇത് പ്രിയപ്പെട്ട സൂസേന്റെ (എന്റെ മുൻ ഭാര്യ) ചിത്രമാണ്, താൽക്കാലികമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് വഴി ഞങ്ങളുടെ കുട്ടികൾ ഒരാളിൽ നിന്നും അനിശ്ചിതമായി വിച്ഛേദിക്കപ്പെടുന്നില്ല. സഹ രക്ഷാകർത്വത്തിൽ വളരെയധികം പിന്തുണയും ധാരണയും നൽകുന്നതിൽ സൂസേന് നന്ദി. ഞങ്ങൾ അവർക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികൾ പറയും,” ഹൃത്വിക് റോഷൻ കുറിക്കുന്നു.

2000 ൽ ആയിരുന്നു ഹൃത്വിക്കിന്റെയും സൂസേൻ ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചു പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook