ബോളിവുഡ് താരവും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവും ടെലിവിഷന്‍ താരം ചാരു ചോപ്രയും തമ്മിലുള്ള വിവാഹം ജൂണ്‍ 16നാണ് ഗോവയില്‍ വച്ച് നടന്നത്. തന്റെ രണ്ട് ദത്തുപുത്രിമാര്‍ക്കും കാമുകന്‍ റോഹ്‌മന്‍ ഷാവ്‌ലിനുമൊപ്പമാണ് സുസ്മിത വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.

Read More: ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സുസ്മിത സെൻ

കഴിഞ്ഞ ദിവസം റോഹ്മനൊപ്പം സഹോദരന്റെ വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ ആണ് ഇരുവരും നൃത്തം ചെയ്തത്.

റോഹ്‌മനൊപ്പമുളള ചിത്രങ്ങൾ നേരത്തെയും സുസ്മിത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നത്. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. എന്നാൽ സൗഹൃദം പ്രണയമായി മാറിയെന്നാണ് പാപ്പരാസികളുടെ പറച്ചിൽ.

സോഷ്യൽ മീഡിയയിലൂടെ റോഹ്‌മാനൊപ്പമുളള ചിത്രങ്ങൾ സുസ്മിത പരസ്യമാക്കിയതോടെ അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook