scorecardresearch
Latest News

ജിംനാസ്റ്റിക് റിംഗിൽ തൂങ്ങി, തല കീഴായി വിസ്മയിപ്പിച്ച് മുൻ വിശ്വസുന്ദരി; സുസ്മിത സെന്നിന്റെ വർക്ക് ഔട്ട് വീഡിയോ

ചിറകുകളുണ്ടായാൽ മാത്രം പോരാ, നിങ്ങൾ അവയെ പറക്കാൻ പരിശീലിപ്പിക്കണം എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്

Sushmita Sen, സുസ്മിത സെൻ, Sushmita Sen Video, സുസ്മിത സെൻ വീഡിയോ, Sushmita Sen latest photos, Sushmita Sen latest videos, Sushmita Sen family, Sushmita Sen age, Sushmita Sen boy friend, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

പ്രായത്തെയും തോൽപ്പിക്കുന്ന മെയ്‌വഴക്കത്തോടെയും ചുറുചുറുക്കോടെയും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ബോളിവുഡ് താരവും മുൻവിശ്വസുന്ദരിയുമായ സുസ്മിത സെൻ. ഫിറ്റ്നസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന സുസ്മിതയുടെ പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ജിംനാസ്റ്റിക് റിംഗിൽ തൂങ്ങി ശരീരം ഉയർത്തിയും തല കീഴായി കിടന്നുമൊക്കെ വിസ്മയിപ്പിക്കുകയാണ് വിശ്വസുന്ദരി.

ചിറകുകളുണ്ടായാൽ മാത്രം പോരാ, നിങ്ങൾ അവയെ പറക്കാൻ പരിശീലിപ്പിക്കണം എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ബോയ് ഫ്രണ്ടും മോഡലുമായ രോഹ്മൻ ഷാവ്ലിനുമൊപ്പം കഴിയുകയാണ് നാൽപ്പത്തിമൂന്നുകാരിയായ സുസ്മിത ഇപ്പോൾ. 2010 ൽ ആണ് അവിവാഹിതയായ സുസ്മിത സെൻ റീനയെ ദത്തെടുത്തത്. 2010 ൽ അലിഷയേയും ദത്തെടുത്തു. കുട്ടികളുടെ വിശേഷങ്ങളും ബോയ് ഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Read more: ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സുസ്മിത സെൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushmita sen workout video