scorecardresearch
Latest News

സമാധാനമാണ് മനോഹരം; കാമുകനുമായി വേർപിരിഞ്ഞെന്ന് സുസ്മിത സെൻ

നാൽപ്പത്തിമൂന്നുകാരിയായ സുസ്മിതയുടെ ബോയ്ഫ്രണ്ടായ റോഹ്മാനാണ് 29 വയസാണ് പ്രായം

സമാധാനമാണ് മനോഹരം; കാമുകനുമായി വേർപിരിഞ്ഞെന്ന് സുസ്മിത സെൻ

സുസ്മിത സെന്നും കാമുകൻ റോഹ്മൻ ഷാവ്‌ലിനും വേർപിരിഞ്ഞു. സോഷ്യൽ മീഡിയ പേജിലൂടെയാണ് റോഹ്മനുമായി വേർപിരിഞ്ഞ വിവരം സുസ്മിത അറിയിച്ചത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കുന്നു,’ എന്നാണ് റോഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്മിത കുറിച്ചത്.

പ്രണയ ബന്ധം അവസാനിച്ചുവെന്ന് അറിയിച്ചതിനുപിന്നാലെ മറ്റൊരു പോസ്റ്റും സുസ്മിത പങ്കുവച്ചു. ‘സമാധാനമാണ് മനോഹരമെന്നാണ്’ ഫൊട്ടൊയ്ക്കൊപ്പം സുസ്മിത എഴുതിയത്.

നാൽപ്പത്തിമൂന്നുകാരിയായ സുസ്മിതയുടെ ബോയ്ഫ്രണ്ടായ റോഹ്മാനാണ് 29 വയസാണ് പ്രായം. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് രോഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് സുസ്മിത മുൻപൊരിക്കൽ പറഞ്ഞത്. “തുടക്കത്തിൽ, ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവെച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു, ‘അപ്പോൾ, നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. ‘ഊഹിച്ചെടുക്കൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് അവന്റെ യഥാർത്ഥ പ്രായം ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ തിരഞ്ഞെടുത്തതല്ല ഇത്, ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു, ഇത് വിധിക്കപ്പെട്ടതാണ്, ” ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ സുസ്മിത പറഞ്ഞു.

2019ലാണ് സുസ്മിതയും രോഹ്‌മനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.

Read More: സെയ്ഫിനും മക്കൾക്കുമൊപ്പം കരീന കപൂർ; കയ്യിലെ ബാഗിന്റെ വില 2 ലക്ഷം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushmita sen rohman shawl part ways