ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻ

“ആരും കാണുന്നില്ലെന്നു കരുതി നൃത്തം വെയ്ക്കൂ,” എന്ന ക്യാപ്ഷനോടെയാണ് കുടുംബത്തിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സുസ്മിത പങ്കുവച്ചിരിക്കുന്നത്

Sushmita Sen, സുസ്മിത സെൻ, Rohman Shawl, റോഹ്‌മാൻ ഷോവൽ, Sushmita Sen photos, sushmita sen videos, Sushmita daughters, Sushmita Sen vacation, സുസ്മിത വെക്കേഷൻ, ie malayalam, സുസ്മിത മക്കൾ, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ബോയ്ഫ്രണ്ട് രോഹ്‌മൻ ഷാവ്‌ലിനും മക്കളായ അലീഷയ്ക്കും റെനിയ്ക്കുമൊപ്പമുള്ള ന്യൂ ഇയർ ആഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. “ആരും കാണുന്നില്ലെന്നു കരുതി നൃത്തം വെയ്ക്കൂ,” എന്നു തുടങ്ങുന്ന ഒരു നീണ്ട കുറിപ്പിനൊപ്പമാണ് പുതുവത്സര ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സുസ്മിത പങ്കുവച്ചിരിക്കുന്നത്. സുസ്മിതയ്ക്ക് ഒപ്പം മക്കളും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

2019ലാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. എന്നാൽ സൗഹൃദം പ്രണയമായി മാറിയെന്നാണ് പാപ്പരാസികളുടെ പറച്ചിൽ. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Read more: ജിംനാസ്റ്റിക് റിംഗിൽ തൂങ്ങി, തല കീഴായി വിസ്മയിപ്പിച്ച് മുൻ വിശ്വസുന്ദരി; സുസ്മിത സെന്നിന്റെ വർക്ക് ഔട്ട് വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sushmita sen rohman shawl new year celebration videos photos

Next Story
ഈ മീശക്കാരി കുട്ടിക്കുറുമ്പിയെ മനസിലായോ?deepika padukone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com