സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന പ്രണയജോഡികളാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെനും രോഹ്മൻ ഷാവ്‌ലിനും. നാൽപ്പത്തിമൂന്നുകാരിയായ സുസ്മിതയുടെ ബോയ്ഫ്രണ്ടായ രോഹ്മാനാണ് 29 വയസാണ് പ്രായം. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് രോഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് സുസ്മിത പറയുന്നത് സംസാരിച്ചു തുടങ്ങിയ സമയത്ത് രോഹ്മാൻ പ്രായം തന്നിൽ നിന്നും മറച്ചുവെച്ചിരുന്നു എന്നും സുസ്മിത കൂട്ടിച്ചേർത്തു.

“തുടക്കത്തിൽ, ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവെച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു, ‘അപ്പോൾ, നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. ‘ഊഹിച്ചെടുക്കൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് അവന്റെ യഥാർത്ഥ പ്രായം ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ തിരഞ്ഞെടുത്തതല്ല ഇത്, ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു, ഇത് വിധിക്കപ്പെട്ടതാണ്, ” ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ സുസ്മിത പറഞ്ഞു.

Sushmita Sen, ie malayalam

sushmita sen, സുസ്മിത സെൻ, റോഹ്മാൻ ഷാവ്ൽ, രോഹ്മാൻ ഷാവ്‌ൽ, rohman shawl, sushmita sen boyfriend, sushmita sen pictures, rohman shawl girlfriend, indian express malayalam, ie malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

Sushmita Sen, സുസ്മിത സെൻ, Rohman Shawl, റോഹ്‌മാൻ ഷോവൽ, Sushmita Sen photos, sushmita sen videos, Sushmita daughters, Sushmita Sen vacation, സുസ്മിത വെക്കേഷൻ, ie malayalam, സുസ്മിത മക്കൾ, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Photo: Sushmita Sen/Instagram

Sushmita Sen, Rohman Shawl, ie malayalam

Photo: Sushmita Sen/Instagram

Sushmita Sen, Rohman Shawl, ie malayalam

Photo: Sushmita Sen/Instagram

2019ലാണ് സുസ്മിതയും രോഹ്‌മനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവൻ പരിചയമുള്ള​ ഒരാളോടെന്ന പോലുള്ള ചിരപരിചിതത്വമാണ് റോഹ്മാനെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് ഒരു അഭിമുഖത്തിനിടെ സുസ്മിത പറഞ്ഞിരുന്നു. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Read more: എന്റെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ് നീ; പ്രിയപ്പെട്ടവന് ആശംസകൾ നേർന്ന് സുസ്മിത സെൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook