എനിക്കിതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച പിറന്നാൾ സമ്മാനം; മകളോട് നന്ദി പറഞ്ഞ് സുസ്മിത

മകൾ റെനി സെൻ സമ്മാനിച്ച പിറന്നാൾ സമ്മാനത്തെ കുറിച്ച് ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് സുസ്മിത

Sushmita Sen, Sushmita Sen birthday, renee sen film, suttabaazi, Sushmita Sen daughter film, renee sen film trailer, Sushmita Sen age, Sushmita Sen news, renee film, suttabaazi trailer, Sushmita Sen birthday photos

ഇന്നലെയായിരുന്നു മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ 45-ാം ജന്മദിനം. പിറന്നാൾ ദിനത്തിൽ മകൾ റെനി സെൻ സമ്മാനിച്ച പിറന്നാൾ സമ്മാനത്തെ കുറിച്ച് ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് സുസ്മിത. മകൾ റെനി സെൻ അഭിനയിക്കുന്ന ‘സുത്തബാസി’യുടെ ട്രെയിലർ പുറത്തുവന്നിരുന്നു. റെനിയുടെ അഭിനയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ഹ്രസ്വചിത്രം. കബിർ ഖുറാനയാണ് സംവിധായകൻ. രഹസ്യമായി പുകവലിക്കുന്ന പത്തൊമ്പതുകാരിയുടെ ലോക്ക്ഡൗൺ കാലത്തെ​ അനുഭവങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ട്രെയിലർ പങ്കുവച്ച് കൊണ്ട് സുസ്മിത കുറിച്ചതിങ്ങനെ, “സ്നേഹനിർഭരമായ ഒരു പ്രപഞ്ചത്തിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം. ഏറ്റവും വലിയ അഭിമാനത്തോടെ ഞാൻ ആക്റ്റർ റെനി സെന്നിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഇത് അവളുടെ ആദ്യ ഷോട്ട്ഫിലിമിന്റെ ട്രെയിലർ ആണ്. എന്റെ കുഞ്ഞു ഷോന അവളുടെ സ്വപ്നങ്ങളിലേക്ക് സ്വയം, ധീരമായ ചുവടുകൾ വെച്ച് നടക്കുന്നത് കാണാൻ എന്തൊരു സന്തോഷമാണ്. എന്തൊരു നാച്യുറൽ പെർഫോമൻസാണ്, കൂടുതൽ മനസ്സിലാക്കി, ആസ്വദിച്ച് മുന്നേറൂ.”

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സുസ്മിത ബോയ്ഫ്രണ്ട് രോഹ്‌മൻ ഷാവ്‌ലിന്റെയും മക്കളുടെയുമെല്ലാം വിശേഷങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

sushmita sen, സുസ്മിത സെൻ, റോഹ്മാൻ ഷാവ്ൽ, രോഹ്മാൻ ഷാവ്‌ൽ, rohman shawl, sushmita sen boyfriend, sushmita sen pictures, rohman shawl girlfriend, indian express malayalam, ie malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

sushmita sen, സുസ്മിത സെൻ, റോഹ്മാൻ ഷാവ്ൽ, രോഹ്മാൻ ഷാവ്‌ൽ, rohman shawl, sushmita sen boyfriend, sushmita sen pictures, rohman shawl girlfriend, indian express malayalam, ie malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

2019ലാണ് സുസ്മിതയും രോഹ്‌മനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മക്കളായ മക്കളായ അലീഷയ്ക്കും റെനിയ്ക്കും രോഹ്മാനുമൊപ്പമുള്ള ന്യൂ ഇയർ ആഘോഷ ചിത്രങ്ങളും സുസ്മിത പങ്കുവച്ചിരുന്നു. “ആരും കാണുന്നില്ലെന്നു കരുതി നൃത്തം വെയ്ക്കൂ,” എന്നു തുടങ്ങുന്ന ഒരു നീണ്ട കുറിപ്പിനൊപ്പമാണ് പുതുവത്സര ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സുസ്മിത പങ്കുവച്ചിരിക്കുന്നത്. സുസ്മിതയ്ക്ക് ഒപ്പം മക്കളും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവൻ പരിചയമുള്ള​ ഒരാളോടെന്ന പോലുള്ള ചിരപരിചിതത്വമാണ് റോഹ്മാനെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് ഒരു അഭിമുഖത്തിനിടെ സുസ്മിത പറഞ്ഞിരുന്നു. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Read more: ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sushmita sen receives bestest gift on birthday from daughter rene sen

Next Story
എന്റെ പടം എടുക്കണ്ട, ക്ലിക്കുകള്‍ക്ക് ‘നോ’ പറഞ്ഞ് തൈമൂര്‍; വീഡിയോkareena, taimur, Kareena Kapoor, Taimur Ali Khan, Malaika Arora, Saif Ali Khan, Arjun Kapoor, Dharamshala, karerna malaika photos, Bhoot Police, kareena saif, taimur Dharamshala photos
The moderation of comments is automated and not cleared manually by malayalam.indianexpress.com