scorecardresearch
Latest News

വിവാഹം കഴിച്ചിട്ടില്ല, പക്ഷേ എന്നെങ്കിലും നടക്കും; സുസ്മിത സെന്നിനെ ഡേറ്റ് ചെയ്യുന്നു എന്ന് ലളിത് മോഡി, ചിത്രങ്ങള്‍

ഇരുവരും ഡേറ്റിങ്ങിലാണെന്ന കാര്യവും ലളിത് മോഡി ട്വിറ്ററിലൂടെ അറിയിച്ചു

Lilith Modi, Sushmitha Sen

ബോളിവുഡ് നടി സുസ്മിത സെന്നും വ്യവസായിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മുന്‍ ചെയര്‍മാനുമായ ലളിത് മോഡയും ഡേറ്റിങ്ങില്‍. ലളിത് മോഡി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ലളിത് പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പം മാലദ്വീപിലും സാര്‍ദിനിയലുമൊക്കെ ചുറ്റിക്കറങ്ങി ലണ്ടനില്‍ തിരിച്ചെത്തിയിരിക്കുന്നു. അവസാനം എന്റെ പങ്കാളി സുസ്മിതയ്ക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നു, ലളിത് ട്വിറ്ററില്‍ എഴുതി.

തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിനായി ഇരവരും വിവാഹിതരായിട്ടില്ല എന്ന കാര്യവും ലളിത് മോഡി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ വിവാഹിതരായിട്ടില്ല, ഡേറ്റ് ചെയ്യുന്നു. ഒരു ദിവസം അതും നടക്കുമെന്ന് പ്രതീക്ഷിക്കാം, ലളിത് കുറിച്ചു.

ഒരു ഫോട്ടോയിൽ, ലളിതിനും അദ്ദേഹത്തിന്റെ മുൻ ഭാര്യ മിനൽ മോദിക്കുമൊപ്പം സുസ്മിത പോസ് ചെയ്യുന്നത് കാണാം. 2018 ൽ 64-ാം വയസ്സിൽ മിനാൽ അന്തരിച്ചിരുന്നു.

സുസ്മിത സെൻ 2020 ഡിസംബറിൽ തന്റെ കാമുകനും മോഡലുമായ റോഹ്മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ വിക്രം ഭട്ടുമായും സുസ്മിത ഡേറ്റ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushmita sen is dating lalit modi pictures