ബോളിവുഡിന്റെ പ്രിയ നായിക സുസ്‌മിത സെൻ ചെറിയൊരിടവേളയ്‌ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത്. സിനിമയിലല്ല, മറിച്ച് ഒരു പരസ്യത്തിലാണ് സുസ്‌മിത വീണ്ടും അഭിനയ രംഗത്തെത്തുന്നത്.

അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചോദ്യച്ചപ്പോഴെല്ലാം താനുമായി ബന്ധമുണ്ടെന്ന് തോന്നുന്ന പ്രൊജക്‌ടുകൾ മാത്രമേ ചെയ്യുകയുളളൂവെന്നാണ് സുസ്‌മിത പറഞ്ഞിരുന്നത്.

ശുദ്ധീകരിച്ച വെളളം കുടിക്കുന്നതിന്റെ പ്രാധാന്യം പറയുന്ന ഒരു പരസ്യത്താലാണ് സുസ്‌മിത അഭിനയിച്ചിരിക്കുന്നത്. എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും മനോഹരമായ ലുക്കിലാണ് സുസ്‌മിത പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തന്റെ ഇൻസ്റ്റഗ്രാമം പേജിലൂടെ സുസ്‌മിത ഈ വിഡിയോ ആരാധകർക്കായി പങ്ക് വെച്ചിട്ടുമുണ്ട്.

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ് സുസ്‌മിത. കൂടാതെ പല പരിപാടികളിലെയും സജീവ സാന്നിധ്യമാണ് ഈ താരം.

പരസ്യ ചിത്രത്തിൽ അഭിനയിച്ചതോടെ ഇനി എന്നാവും സുസ്‌മിത വെളളിത്തിരയിൽ എത്തുകയെന്നറിയാനുളള ആകാംഷയിലാണ് സിനിമാ പ്രേമികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ