സുസ്മിത സെന്നിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം കുടുംബത്തിനും ബോയ്ഫ്രണ്ടിനും ഒപ്പമായിരുന്നു. ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സുസ്മിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാൻ സുസ്മിതയുടെ കാമുകനെന്ന് പറയപ്പെടുന്ന ഫാഷൻ മോഡലായ രോഹ്‌മൻ ഷാവ്‌ലും എത്തിയിരുന്നു.

മക്കൾക്കൊപ്പമുളള നിമിഷങ്ങൾ എപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ സുസ്മിത പങ്കുവയ്ക്കാറുണ്ട്. ദീപാവലി ആഘോഷത്തിൽ മക്കളായ അലീഷയും റെനിയുടെയും നൃത്ത വീഡിയോയാണ് സുസ്മിത പങ്കുവച്ചത്.

റോഹ്‌മനൊപ്പമുളള ചിത്രങ്ങൾ നേരത്തെയും സുസ്മിത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നത്. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. എന്നാൽ സൗഹൃദം പ്രണയമായി മാറിയെന്നാണ് പാപ്പരാസികളുടെ പറച്ചിൽ.

View this post on Instagram

#duggadugga

A post shared by Sushmita Sen (@sushmitasen47) on

സോഷ്യൽ മീഡിയയിലൂടെ റോഹ്‌മാനൊപ്പമുളള ചിത്രങ്ങൾ സുസ്മിത പരസ്യമാക്കിയതോടെ അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook