/indian-express-malayalam/media/media_files/2025/05/21/IN32CUgcpULZChWonkyH.jpg)
സുസ്മിത സെൻ
18 വയസ്സിൽ മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ സൗന്ദര്യ റാണി, സുസ്മിത സെൻ. ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യയെ ലോകത്തിൻ്റെ നെറുകയിലെത്തിക്കാൻ കഴിഞ്ഞ ബോളിവുഡിൻ്റെ പ്രിയപ്പെട്ട നടിയും മോഡലും സാമൂഹ്യ പ്രവർത്തകയുമാണ് സുസ്മിത.
തൻ്റെ അഭിമാന നേട്ടത്തിന് 31 വർഷം തികഞ്ഞതിൻ്റെ സന്തോഷം പങ്കുവച്ചു കൊണ്ട് മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
'1994 മെയ് 21ന് 18 വയസ് മാത്രം പ്രായമുള്ള ഒരു ഇന്ത്യൻ പെൺകുട്ടിയെ ലോകത്തിന് പരിചയപ്പെടുത്തുന്ന നേട്ടമുണ്ടായി. അത് നിരവധി അവസരങ്ങൾ കൊണ്ടു വരികയും, പ്രതീക്ഷയുടെയും സ്നേഹത്തിൻ്റെയും ശക്തി പകർന്നു നൽകുകയും ചെയ്തു. ലോകം ചുറ്റി സഞ്ചരിക്കാനും, പ്രചോദനം നൽകുന്ന ആളുകളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കുന്നതിനും അതിലൂടെ സാധിച്ചു. മിസ് യൂണിവേഴ്സിൽ ആദ്യമായി ഇന്ത്യ വിജയിച്ചതിൻ്റെ 31ാം വാർഷിക ആശംസകൾ. എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം എന്നെന്നും അഭിമാനത്തോടെ ഞാൻ ഓർക്കും'' എന്ന കുറിപ്പും ചിത്രങ്ങളോടൊപ്പം സുസ്മിത പങ്കുവച്ചിരുന്നു.
'ബീവി നമ്പർ 1', 'മെയിൻ ഹൂന', 'മേനേ പ്യാര് കിയ', തുടങ്ങി ഒട്ടനവധി സിനിമകളിൽ ശ്രദ്ധേമായ വേഷങ്ങളിൽ ആരാധക ഹൃദയവും കീഴടക്കാൻ സുസ്മിതയ്ക്ക് കഴിഞ്ഞു. 1996-ൽ ശരദ് കപൂർ, മുകുൾ ദേവ് എന്നിവർക്കൊപ്പം 'ദസ്തക്' എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
25ാമത്തെ വയസ്സിലാണ് ആദ്യ മകളെ സുസ്മിത ദത്തെടുക്കുന്നത്. ഇതിനെ തുടർന്ന് ഹൈക്കോടതിയിൽ ചില കേസുകൾ ഉണ്ടായെങ്കിലും പിന്നീട് മകളെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞു. ശേഷം 2010ൽ രണ്ടാമത്തെ മകളെയും ദത്തെടുത്തു.
Read More:
- തമന്നയുടെ ആസ്തി എത്രയെന്നറിയാമോ?
- രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണം; വിവാഹ മോചന കേസ് കടുപ്പിച്ച് ആരതി
- വിവാഹത്തിനു ശേഷമുള്ള ആദ്യ കാൻ റെഡ് കാർപെറ്റ്, എലഗൻ്റ് ലുക്കിൽ തിളങ്ങി അദിതി
- 'ഹൃദയപൂർവ്വം' ലാലേട്ടൻ്റെ പിറന്നാൾ സർപ്രൈസ് പ്രിയപ്പെട്ടവർക്കൊപ്പം
- ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us