ബോയ്ഫ്രണ്ട് രോഹ്‌മൻ ഷാവ്‌ലിന് പിറന്നാൾ ആശംസകൾ നേരുകയാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന പ്രണയജോഡികളാണ് 43 കാരിയായ സുസ്മിതയും 28 കാരനായ രോഹ്മാനും. “നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ റോഹ്മാൻസ് (#rohmance), എന്റെ പ്രാർത്ഥനയ്ക്കുള്ള മറുപടി, ദൈവം തന്ന ഏറ്റവും നല്ല സമ്മാനം. നിങ്ങളുടെ മൂന്നു മാലാഖമാർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എന്റെ ബർത്ത്ഡേ ബോയ്ക്ക് പിറന്നാൾ ആശംസകൾ,” സുസ്മിത കുറിക്കുന്നു.

sushmita sen, സുസ്മിത സെൻ, റോഹ്മാൻ ഷാവ്ൽ, രോഹ്മാൻ ഷാവ്‌ൽ, rohman shawl, sushmita sen boyfriend, sushmita sen pictures, rohman shawl girlfriend, indian express malayalam, ie malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

2019ലാണ് സുസ്മിതയും രോഹ്‌മനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മക്കളായ മക്കളായ അലീഷയ്ക്കും റെനിയ്ക്കും രോഹ്മാനുമൊപ്പമുള്ള ന്യൂ ഇയർ ആഘോഷ ചിത്രങ്ങളും സുസ്മിത പങ്കുവച്ചിരുന്നു. “ആരും കാണുന്നില്ലെന്നു കരുതി നൃത്തം വെയ്ക്കൂ,” എന്നു തുടങ്ങുന്ന ഒരു നീണ്ട കുറിപ്പിനൊപ്പമാണ് പുതുവത്സര ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സുസ്മിത പങ്കുവച്ചിരിക്കുന്നത്. സുസ്മിതയ്ക്ക് ഒപ്പം മക്കളും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവൻ പരിചയമുള്ള​ ഒരാളോടെന്ന പോലുള്ള ചിരപരിചിതത്വമാണ് റോഹ്മാനെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് ഒരു അഭിമുഖത്തിനിടെ സുസ്മിത പറഞ്ഞിരുന്നു. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Read more: ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook