ബോയ്ഫ്രണ്ടിനൊപ്പമുളള വർക്ക്ഔട്ട് സെഷൻ ചിത്രങ്ങൾ പങ്കുവച്ച് സുസ്‌മിത സെൻ

2019ലാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും ഡേറ്റിങ്ങിലാവുന്നത്

Sushmita Sen, ie malayalam

ലോക്ക്ഡൗൺ ദിനങ്ങളിലും പല ബോളിവുഡ് താരങ്ങളും വർക്ക്ഔട്ട് സെഷന് മുടക്കം വരുത്തിയിട്ടില്ല. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന സുസ്മിത സെന്നും ബോയ്ഫ്രണ്ട് റോഹ്‌മാൻ ഷാവ്‌ലിനും വീട്ടിൽ തന്നെ ജിം സെറ്റ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ വർക്ക്ഔട്ട് സെഷനിൽനിന്നുളള ഏതാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുസ്മിത.

നേരത്തെ ഇരുവരും തമ്മിലുളള വർക്ക്ഔട്ട് സെഷന്റെ വീഡിയോ സുസ്മിത പങ്കുവച്ചിരുന്നു.

2019ലാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു.

Read Also: ലോക്ക്ഡൗൺ ദിനങ്ങളിലും ഹൃത്വിക്കും മുൻഭാര്യ സൂസേനും തിരക്കിലാണ്

ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Read Also: ആശയക്കുഴപ്പം തീർക്കാൻ മഞ്ജുവിന്റെ ഡാൻസ്; വീഡിയോ ഏറ്റെടുത്ത് താരങ്ങൾ

മുൻ വിശ്വസുന്ദരിയായ സുസ്മിത ‘ബീവി നമ്പർ വൺ’, ‘മേം ഹൂൻ നാ’, ‘ചിങ്കാരി’, ‘ആംങ്കേൻ’ തുടങ്ങിയ ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി ചിത്രമായ ‘നിർബാക്കി’ലാണ് സുസ്മിത അവസാനം അഭിനയിച്ചത്. ചില തിരക്കഥകൾ കേൾക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ അടുത്ത ചിത്രമേതെന്ന് തീരുമാനിക്കുമെന്നും സുസ്മിത അടുത്തിടെ പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sushmita sen and rohman shawl yoga photos

Next Story
ഇതൊക്കെ സിമ്പിളല്ലേ? വർക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്Nithya das
The moderation of comments is automated and not cleared manually by malayalam.indianexpress.com