കാമുകൻ റോഹ്‌മാൻ ഷോവലുമൊത്തുളള വെക്കേഷൻ ആഘോഷമാക്കുകയാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. വെക്കേഷൻ ചിത്രങ്ങൾ സുസ്മിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. അതേസമയം, എവിടെയാണ് താൻ അവധിക്കാലം ആഘോഷിക്കുന്നതെന്ന് സുസ്മിത വ്യക്തമാക്കിയിട്ടില്ല.

Sushmita Sen, Rohman Shawl, ie malayalam

Photo: Sushmita Sen/Instagram

Sushmita Sen, Rohman Shawl, ie malayalam

Photo: Sushmita Sen/Instagram

Sushmita Sen, Rohman Shawl, ie malayalam

Photo: Sushmita Sen/Instagram

Sushmita Sen, Rohman Shawl, ie malayalam

Photo: Sushmita Sen/Instagram

കഴിഞ്ഞ വർഷമാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Read Also: ബോയ്ഫ്രണ്ടിനും മക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സുസ്മിത സെൻ

ഒരു ഫാഷൻ ഷോയിൽവച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയമായി മാറി. എന്നാൽ പ്രായവ്യത്യാസത്തിന്റെ പേരിൽ ഇരുവരും ഏറെ വിമർശനങ്ങൾ നേരിട്ടു. പക്ഷേ അവയൊക്കെ ഇരുവരും ചിരിയോടെ തളളിക്കളയുകയായിരുന്നു.

ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. സുസ്മിതയുടെ രണ്ടു മക്കളും കുടുംബവും വിവാഹത്തിന് പച്ചക്കൊടി കാട്ടിയതായി ചില റിപ്പോർട്ടുകളുണ്ട്. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook