scorecardresearch
Latest News

ചേച്ചിക്ക് കൊടുത്ത വാക്ക് പാലിക്കാതെ സുശാന്ത് പോയി; ഹൃദയമുരുകി ശ്വേത

വിവാഹം കഴിഞ്ഞ് ഞാൻ പോകുമ്പോൾ ഭായ് എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞങ്ങൾ ഒരുപാട് കരഞ്ഞു

Sushant Singh Rajput, Sushant Singh Rajput's sister, Shweta singh kriti, സുശാന്ത് സിങ് രജ്‌പുത്, Sushant singh rajput family, Indian express malayalam, IE malayalam

ഒരുമാസത്തിലധികമായിട്ടും ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ വിയോഗം ഉൾക്കൊള്ളാൻ ആരാധകർക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇനിയുമായിട്ടില്ല. അതിന്റെ നൂറിരട്ടി വേദനയിലാണ് സുശാന്തിന്റെ സഹോദരി ശ്വേത സിങ്. അനുജനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും ശ്വേത ഇനിയും മുക്തയായിട്ടില്ല. സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ​ ബെച്ചാര’ പുറത്തിറങ്ങിയതിന് ശേഷം സഹോദരനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ശ്വേത.

Read More: മക്കൾക്കൊപ്പം മധുബാല; ചിത്രങ്ങൾ വൈറൽ

സുശാന്തിന്റെ ജനനം മുതലുള്ള ഓർമകൾ എണ്ണിപ്പെറുക്കി രണ്ടു ഭാഗങ്ങളുള്ള ഒരു കുറിപ്പാക്കിയാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്.

“അതികഠിനമായ വേദനയാണ് ഞാൻ അനുഭവിക്കുന്നത്. അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം ഓരോ ചിന്തകൾ എന്റെ ഓർമയിലേക്കെത്തുകയും അതെന്നെ തകർത്തു കളയുകയും ചെയ്യുന്നു. അത്തരത്തിലൊരു ഓർമയാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വേദനകൾ പങ്കുവയ്ക്കുന്തോറും അത് കുറയും എന്നാണല്ലോ പറയുന്നത്,” എന്ന വാക്കുകളോടെയാണ് ശ്വേത തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

സുശാന്തിനെ കൂടാതെ തനിക്ക് ഒരു സഹോദരൻ കൂടി ഉണ്ടായിരുന്നു എന്നും, താൻ ജനിക്കുന്നതിന് മുൻപ്, കുഞ്ഞായിരുന്നപ്പോൾ തന്നെ ആ സഹോദരൻ മരിച്ചുവെന്നും ശ്വേത പറയുന്നു. ഏറെ പ്രാർഥനകൾക്കൊടുവിൽ സുശാന്ത് ജനിച്ചപ്പോൾ വളരെ സന്തോഷത്തിലായിരുന്നു തങ്ങൾ.

“ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഞങ്ങൾ കളിച്ചു, നൃത്തം ചെയ്തു, പഠിച്ചു, എല്ലാത്തരം കുഴപ്പങ്ങളും ചെയ്തു, ഭക്ഷണം കഴിച്ചു, ഉറങ്ങി, എല്ലാം ഒരുമിച്ച് ചെയ്തു, അങ്ങനെ ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്ന് ആളുകൾ മറന്നു.”

Read more: ടൗണിലെ ഏറ്റവും മികച്ച ബർഗർ ഷെഫ്; ദുൽഖറിന് ആശംസകൾ നേർന്ന് പൃഥ്വിരാജ്

“സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ, ഞങ്ങൾക്ക് വ്യത്യസ്ത ക്ലാസുകളിൽ പോകേണ്ടിവന്നു. ഭായിയുടെ നഴ്സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാൽ ഞങ്ങളുടെ ഒന്നാം വർഷം നന്നായി പോയി. എന്നാൽ പിന്നീട് എന്റെ യുകെജി ക്ലാസ് മറ്റൊരു കെട്ടിടത്തിലായിരുന്നു. അവന്റെ ക്ലാസ് റൂം അതേ കെട്ടിടത്തിൽ തന്നെ തുടർന്നു, അതിനാൽ ഞങ്ങൾ വേർപിരിഞ്ഞു. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് ഒരു ദിവസം ഞാൻ എന്റെ ക്ലാസ് മുറിയിൽ, അവനെ കണ്ടു. ഞങ്ങൾ അന്ന് വെറും 4/5 വയസ്സ് പ്രായമുള്ളവരായിരുന്നു.”

View this post on Instagram

Part 1: I am experiencing bouts of pain. Right when I think I am coping with it better, some or the other incidence rushes right back into my memory and breaks me apart. One such memory I am sharing with you all… because it is said that the more you share your grief, the less it hurts. I have always been told by my family members that Mom and Dad wanted a son, more so because Mumma’s first child was a son and she had lost him at the tender age of one and half. I never got to meet my first sibling. But mom and dad were very hopeful for a second son…. they made a sankalp (mannat) and started praying to Maa Bhagwati for straight 2 years. They fasted, they meditated, they did puja, hawan and went to spiritual places and met spiritual people. But then I was born, on a Diwali day…. Mumma considered me very lucky and often called me Lakshmi Ji. They continued with their Sadhna, and a year later my little brother was born. Right from the beginning he was a charmer, he mesmerized everyone with his beautiful smile and twinkling eyes. So, this little one was my “Pithiya”. This is a term used in colloquial Hindi to signify the one who comes right after you. Mumma believed that I was the cause of his much-desired arrival into our lives and I accepted the honor whole heartedly. I was very protective about my little brother because I felt I was responsible for bringing him to this earthly plane. We were always time together, We played, danced, studied, did all sorts of mischiefs, ate, slept, did everything together so much so that people forgot we were 2 separate individuals, they even called us “Gudia-Gulshan” as if we were a single entity (Bhai’s nick was Gulshan and mine Gudia) And when we started going to school, we had to go to different classes. Bhai’s Nursery and my prep classes were in same building so we managed our 1st year of school pretty well. But then my UKG class was in a different building and his prep classroom remained in the same building, so we got separated. One day after lunch break was over I saw Bhai in my classroom, in my building. We were just 4/5 year olds then. #BhaikikahaniBehankizabani #Downthememorylane #LuvuBhai

A post shared by Shweta Singh kirti (@shwetasinghkirti) on

സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് സുശാന്ത് തന്റെ ക്ലാസിൽ എത്തിയതും തനിക്ക് സങ്കടവും പേടിയും തോന്നി അതുകൊണ്ടാണ് വന്നതെന്ന് അവൻ പറഞ്ഞുവെന്നും ശ്വേത ഓർക്കുന്നു. എല്ലാവരുടേയും കണ്ണ് വെട്ടിച്ച് തന്റെ ക്ലാസിലെത്താൻ അവൻ കാണിച്ച സാഹസികത തന്നെ ഞെട്ടിച്ചെന്നും ക്ലാസ് ടീച്ചർ വന്നപ്പോൾ സഹോദരന് വയ്യ എന്ന് പറഞ്ഞ് ക്ലാസിൽ കൂടെ ഇരുത്തിയതും ശ്വേത പറയുന്നു.

View this post on Instagram

Part 2: I was completely shocked and as well as happy to see him and asked him how he got there, because his building was at-least half a kilometer away. He told me that he was feeling alone and anxious and wanted to be with me. I pondered for while thinking how adventurous and courageous he was to escape his building with a watchman and then walking half a kilometer and entering my building right under a watchman’s nose and finally finding my class and me. I found his explanation of running away from his building pretty viable as I knew that feeling, When I was dropped off at the school for the first time, I kept crying and asking Dad not to leave me, “Please don’t leave me here alone” that feeling… initial anxiety to be separated from family members and be somewhere where you don’t know anybody. And as a 5 year old protective big sister, I assured him that he can be with me. First, I tried to hide him in between me and my friend, but somehow my class-teacher noticed him while taking attendance. I was myself a little scared, but to protect my little brother, I stood up and told her that he is not feeling well and asked if he could stay with us until dismissal. To my amazement, the teacher agreed and we were so happy, but little after 2 periods as the social norm will have it, he was sent back to his building but by that time we have had so much fun that all of his anxiety were gone. Fast forward in 2007, I remember the day when I got married and as I was leaving, Bhai hugged me tight and we cried a lot. Physically we won’t stay together anymore, we won’t get to see each other that often anymore as I was moving to USA. Both of us got too busy with our lives. Bhai got into Bollywood and kept making us all proud with his accomplishments but I remained protective about him. I would often ask him to come and visit me in the US so that we can relive our childhood once again away from all the noise. I only wish I could have protected him from everything….I still wish I will wake up to see my Bhai… just right next to me and will realize this whole episode was just a nightmare and nothing more. #BhaikikahaniBehankizabani #Downthememorylane #LuvuBhai

A post shared by Shweta Singh kirti (@shwetasinghkirti) on

“കാലം അതിവേഗം മുന്നോട്ട് പോയി. 2007 ൽ ഞാൻ വിവാഹിതയായ ദിവസം. വിവാഹം കഴിഞ്ഞ് ഞാൻ പോകുമ്പോൾ ഭായ് എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞങ്ങൾ ഒരുപാട് കരഞ്ഞു. ശാരീരികമായി ഞങ്ങൾ ഇനി ഒരുമിച്ച് നിൽക്കില്ല, ഞാൻ യു‌എസ്‌എയിലേക്ക് പോകുമ്പോൾ പലപ്പോഴും പരസ്പരം കാണില്ല.”

രണ്ടു പേരുടേയും ജീവിതങ്ങൾ തിരക്ക് പിടിച്ചതായി. ബോളിവുഡിലെ സുശാന്തിന്റെ വിജയത്തിൽ തങ്ങൾ ഏറെ സന്തോഷിച്ചിരുന്നു എങ്കിലും അവനെപ്പോഴും തന്റെ കുഞ്ഞനുജൻ ആയിരുന്നു എന്ന് ശ്വേത പറയുന്നു. തനിക്കൊപ്പം കുറച്ച് നാൾ യുഎസിൽ വന്ന് നിൽക്കാൻ സുശാന്തിനോട് പറഞ്ഞിരുന്നതും ശ്വേത ഓർക്കുന്നു.

“എല്ലാത്തിൽ നിന്നും അവനെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു… ഉറങ്ങി എണീക്കുമ്പോൾ അവനെ തൊട്ടടുത്ത് കാണാൻ കഴിഞ്ഞെങ്കിലെന്ന്, നടന്നതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു,” ശ്വേത കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushant singh rajputs sister shweta singh shares her memories