ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് അന്തരിച്ചിട്ട് ഒരു മാസത്തിലേറെയായി. യുവനടന്റെ നഷ്ടത്തിൽ ഇപ്പോഴും ദുഃഖിക്കുന്ന നിരവധി പേരിൽ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ് കീർത്തിയും ഉൾപ്പെടുന്നു.

Read More: ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയത്; സുശാന്തിന് സഹോദരിയുടെ കുറിപ്പ്

വെള്ളിത്തിരയ്ക്ക് പിന്നിലുള്ള സുശാന്തിന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളാണ് ശ്വേത സിങ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ആഴത്തിലുള്ള മുറിവാണ് അനിയന്റെ മരണം എന്ന് ശ്വേത കുറിയ്ക്കുന്നു. എന്റെ എക്കാലത്തേയും താരത്തിന് എന്നു പറഞ്ഞുകൊണ്ടാണ് ശ്വേത സുശാന്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സുശാന്ത് മുൻപ് കുറിച്ച വരികളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. “ന്യൂറോണുകൾക്കും നരേറ്റീവുകൾക്കും ഇടയിലെവിടെയോ ഞാൻ ജനിച്ചു, സ്വപ്നം കണ്ടു, മരിച്ചു,” എന്നാണ് വരികളുടെ ആരംഭം.

വീഡിയോയിൽ, സുശാന്ത് ഗിറ്റാർ വായിക്കുന്നതും ശിവനെ വരയ്ക്കുന്നതും ശൈത്യകാലത്ത് ഒരു കപ്പ് ചായ കുടിക്കുന്നതും സംഗീതം കേൾക്കുന്നതും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സ്ക്രോൾ ചെയ്യുന്നതും ആരാധകർക്ക് മറുപടി നൽകുന്നതും വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്നതും ഷൂട്ടിംഗ് പഠിക്കുന്നതും നടക്കുന്നതും, കാറിൽ യാത്ര ചെയ്യുന്നതും നമുക്ക് കാണാം.

ഹീറോ നമ്പർ വൺ എന്ന ചിത്രത്തിലെ “സോന കിത്ന സോന ഹേ” എന്ന ഗാനം സുശാന്ത് ആസ്വദിക്കുകയും, പിന്നീട് പാട്ടിനൊത്ത് നൃത്തം ചെയ്യുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Read in English: Sushant Singh Rajput’s sister Shweta Singh Kirti shares video of her ‘forever star’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook