scorecardresearch
Latest News

ഇതിൽ നിന്നു പുറത്തുകടക്കാൻ എത്ര കാലമെടുക്കും? ഓൺലൈനിൽ നിന്നു വിട്ടുനിൽക്കുന്നു; സുശാന്തിന്റെ സഹോദരി

ആഴത്തിലുള്ള ധ്യാനത്തിനും പ്രാർത്ഥനകൾക്കുമായാണ് ഈ സമയം നീക്കിവയ്‌ക്കുന്നതെന്നും ശ്വേത

Sushanth Singh

സഹോദരന്റെ വേർപാടിന്റെ വേദനയിൽ നിന്നു ഇതുവരെ മുക്തി നേടാനായിട്ടില്ലെന്ന് നടൻ സുശാന്ത് സിങ് രജ്‌പുതിന്റെ സഹോദരി. സോഷ്യൽ മീഡിയയിൽ നിന്നും എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പത്ത് ദിവസത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി സുശാന്തിന്റെ സഹോദരി ശ്വേത സിങ് കീർത്തി പറഞ്ഞു. ആഴത്തിലുള്ള ധ്യാനത്തിനും പ്രാർത്ഥനകൾക്കുമായാണ് ഈ സമയം നീക്കിവയ്‌ക്കുന്നതെന്നും ശ്വേത വ്യക്തമാക്കുന്നു.

Read Also: മാറ്റമില്ലാതെ മെസി; ബാഴ്‌സയ്‌ക്കായി ഇരട്ട ഗോൾ, താളം വീണ്ടെടുത്തെന്ന് ആരാധകർ

“എത്രത്തോളം കരുത്തുള്ളവളായി നിൽക്കാൻ ശ്രമിച്ചാലും, എന്റെ സഹോദരൻ ഇനിയില്ലെന്ന ആഴത്തിലുള്ള വേദന എന്നിലുണ്ടാകുന്നു. ഇനിയൊരിക്കലും എനിക്ക് അവനെ തൊടാനോ അവൻ ചിരിക്കുന്നത് കാണാനോ അവന്റെ തമാശകൾ കേൾക്കാനോ എനിക്ക് സാധിക്കില്ല…ഈ വേദനയിൽ നിന്നു ഞാൻ പൂർണമായി എപ്പോൾ മുക്തയാകുമെന്ന കാര്യത്തിൽ എനിക്ക് ആധി തോന്നുന്നു. അടുത്ത പത്ത് ദിവസത്തേക്ക് ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നു പൂർണമായി വിട്ടുനിന്നുകൊണ്ട് ആഴത്തിലുള്ള ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഈ വേദനയിൽ നിന്നു പുറത്തുകടക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം, ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലും അന്വേഷണം നടക്കുന്നുണ്ട്.

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushant singh rajputs sister shweta singh kirti insta post