scorecardresearch
Latest News

‘ദിൽ ബെച്ചാര’യെ കുറിച്ചുള്ള സുശാന്തിന്റെ അവസാന വാക്കുകൾ കണ്ണുനിറയ്ക്കുമ്പോൾ

ചിത്രത്തെ കുറിച്ച് സുശാന്ത് അവസാനമായി പറഞ്ഞ വാക്കുകൾ ആരാധകരുടെ കണ്ണ് നനയ്ക്കുകയാണ്

‘ദിൽ ബെച്ചാര’യെ കുറിച്ചുള്ള സുശാന്തിന്റെ അവസാന വാക്കുകൾ കണ്ണുനിറയ്ക്കുമ്പോൾ

ബോളിവുഡിന്റെ പ്രിയ താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദിൽ ബെച്ചാര ഇന്ന് റിലീസിനെത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് രാത്രി 7.30നാണ് സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഈ അവസരത്തിൽ, ചിത്രത്തെ കുറിച്ച് സുശാന്ത് അവസാനമായി പറഞ്ഞ വാക്കുകൾ ആരാധകരുടെ കണ്ണ് നനയ്ക്കുകയാണ്.

“അത് ഹൃദയത്തിൽ നിറയുമ്പോൾ എല്ലാവരേയും അറിയിക്കുക,” എന്ന അടിക്കുറിപ്പോടെ 2019 ഫെബ്രുവരിയിലാണ് സുശാന്ത് ചിത്രത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്.

സഞ്ജന സാംഘി നായികയായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന നേരത്തേ പറഞ്ഞത്. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറുും റെക്കോർഡ് വ്യൂസും ലൈക്കും കരസ്ഥമാക്കിയിരുന്നു. ജൂലൈ ആറാം തിയ്യതി നാലുമണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 4.8 മില്യൺ ലൈക്കും 21 മില്യൺ വ്യൂസുമാണ് ട്രെയിലർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാം സ്ഥാനത്തായിരുന്നു ‘ദിൽ ബെച്ചാര’ ട്രെയിലർ. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അവഞ്ചേഴ്സ്: ദ എൻഡ്ഗെയിമിനെ’യാണ് സമാനമായ സ്വീകാര്യതയോടെ ഇതിനു മുൻപ് പ്രേക്ഷകർ വരവേറ്റത്. ‘അവഞ്ചേഴ്സി’ന്റെ യൂട്യൂബ് ട്രെൻഡിംഗിലെ റെക്കോർഡാണ് ‘ദിൽ ബെച്ചാര’ തകർത്തത്.

ജോൺ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. 2014ൽ ഇതേ പേരിൽ ഹോളിവുഡിലും ചിത്രം ഒരുക്കിയിരുന്നു. ആൻസൽ എൽഗോർട്ടും ഷെയ്‌ലിൻ വുഡ്‌ലിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read More: Dil Bechara Review Sushant Singh Rajput Hotstar Release: സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം ദിൽ ബെച്ചാര ഇന്ന് റിലീസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sushant singh rajputs last words about dil bechara