scorecardresearch

അന്ന് സുശാന്തിനെ പരിഹസിച്ചു, ഇന്ന് നാടകം കളിക്കുന്നുവോ? കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ രൂക്ഷവിമർശനം

'കോഫി വിത്ത് കരൺ' ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്‌പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ എന്നു ചൂണ്ടികാട്ടിയാണ് ആലിയയ്ക്കും കരൺ ജോഹറിനെയും എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്

'കോഫി വിത്ത് കരൺ' ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്‌പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ എന്നു ചൂണ്ടികാട്ടിയാണ് ആലിയയ്ക്കും കരൺ ജോഹറിനെയും എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്

author-image
Entertainment Desk
New Update
Sushant Singh Rajput, Karan Johar, Alia Bhatt

സുശാന്ത് സിങ് രജ്‌പുതിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ് താരങ്ങൾ. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, സുശാന്തിനെ അനുസ്മരിച്ച കരൺ ജോഹറും ആലിയഭട്ടും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ. മുൻപ് 'കോഫി വിത്ത് കരൺ' ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്‌പുതിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയ വിചാരണ ചെയ്യുന്നത്.

Advertisment

ചാറ്റ് ഷോയുടെ ഭാഗമായ 'റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ' റൗണ്ടിൽ സുശാന്ത് സിങ് രജ്‌പുത്, രൺവീർ സിംഗ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്‌പുത്, അതാരാ?' എന്നായിരുന്നു ആലിയയുടെ മറുചോദ്യം.

സുശാന്ത് സിങ് രാജ്‌പുതിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിനു താഴെ ഈ പഴയ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Advertisment

“കഴിഞ്ഞ ഒരു വർഷമായി നിങ്ങളുമായി സമ്പർക്കം പുലർത്താത്തതിന് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു,” എന്നാണ് സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് കരൺ ജോഹർ കുറിച്ചത്. “വല്ലാത്തൊരു നടുക്കത്തിലാണ് ഞാൻ. നിങ്ങൾ വളരെ വേഗം ഞങ്ങളെ വിട്ടുപോയി," സുശാന്തിനെ ആലിയ ഓർക്കുന്നതിങ്ങനെ.

ആലിയ ഭട്ടിന്റെയും കരൺ ജോഹറിന്റെയും ട്വീറ്റുകൾക്ക് താഴെ വന്ന പ്രതികരണങ്ങളുടെ സ്ക്രീൻഷോട്ട്:

karan johar Sushant Singh Rajput

karan johar Sushant Singh Rajput

karan johar Sushant Singh Rajput

Read more: ആരാധകന്റെ പേരിൽ അന്ന് സുശാന്ത് കേരളത്തിന് നൽകിയത് ഒരു കോടി രൂപ

Alia Bhatt Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: