സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയേൽപ്പിച്ച ഷോക്കിൽ നിന്നും ഇനിയും മുക്തരായിട്ടില്ല കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നും. സുശാന്തിന്റെ പഴയകാല അഭിമുഖങ്ങളും താരവുമായി ബന്ധപ്പെട്ട ഓർമകളുമൊക്കെ ഒരോ ദിനം കഴിയുന്തോറും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. ‘സ്റ്റാറി നൈറ്റ്സ്’ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ സുശാന്ത് പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
ഏറ്റവും പേടി എന്തിനെയെന്ന ചോദ്യത്തിന്, മരണത്തെയാണ് ഏറ്റവും ഭയക്കുന്നത് എന്നാണ് സുശാന്ത് മറുപടി നൽകുന്നത്. സുശാന്തിന്റെ വാക്കുകൾ കേട്ടാൽ, മരണത്തെ ഇത്രയും ഭയന്നിരുന്ന ഒരാൾ ആത്മഹത്യ ചെയ്തു എന്നത് അവിശ്വസനീയമായി തോന്നാം. ആ അവിശ്വസനീയതയാണ് ആരാധകരും പങ്കുവയ്ക്കുന്നത്.
View this post on Instagram
I don’t Believe that SSR death was a Suicide #sushantsinghrajput #cbienquiryforsushant #loveusushant
ജീവിതത്തിലെ കഷ്ടപ്പാടിന്റെ ദിനങ്ങളെ കുറിച്ചും സുശാന്ത് അഭിമുഖത്തിൽ മനസ്സുതുറന്നു. “ഏഴെട്ടുപേർ ഒന്നിച്ചൊരു റൂമിൽ താമസിച്ചിരുന്നു. എല്ലാവരും തിയേറ്റർ ആർട്ടിസ്റ്റുകളായിരുന്നു. കുക്കിംഗും ക്ലീനിംഗുമെല്ലാം ഞങ്ങൾ ഒന്നിച്ചു ചെയ്യും,” പ്രശസ്തിയും സിനിമയും തന്നിലേക്ക് എത്തുന്നതിനു മുൻപുള്ള ആദ്യനാളുകൾ സുശാന്ത് ഓർത്തെടുക്കുന്നത് ഇങ്ങനെ.
Read more: ഇനിയൊരിക്കലും തിരിച്ചുവരാത്ത തന്റെ യജമാനനെയും കാത്ത് ഫഡ്ജ്; സുശാന്തിന്റെ വളർത്തുനായയുടെ വീഡിയോ
അമ്മയുടെ മരണം വല്ലാതെ തന്നെ ബാധിച്ചിരുന്നു എന്നും ജീവിതത്തിൽ സ്വയം പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ധാരാളമുണ്ടെന്നും അതോടെയാണ് മനസ്സിലായതെന്നും സുശാന്ത് പറയുന്നു.
അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചായിരുന്നു സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും. “നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള് ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” എന്നാണ് സുശാന്ത് ഒരിക്കൽ അമ്മയെ കുറിച്ചെഴുതിയത്.
Read more: ഐശ്വര്യ റായിയ്ക്ക് പിറകിലെ ഡാൻസേഴ്സിനിടയിൽ ആരുമറിയാതെ സുശാന്ത്
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. 2002ൽ, സുശാന്തിന് 16 വയസുള്ളപ്പോഴാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.
Read more: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി സനോൺ