അന്തരിച്ച പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാര’ സഞ്ജന സംഘി മുംബൈ വിട്ട് ജന്മനാടായ ഡൽഹിയിലേക്ക് മടങ്ങി. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സഞ്ജന, ഏറെ വൈകാരികമായ ഒരു കുറിപ്പാണ് പങ്കുവച്ചത്. ഇത് വായിച്ച പലരും, സഞ്ജന സിനിമാരംഗം വിടുകയാണോ എന്ന ആശയക്കുഴപ്പത്തിലാണ്.

“മുംബൈക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാന്‍ ഡൽഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവുകളിൽ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കിൽ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജന കുറിച്ചു.

Read More: സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു

രൺബീർ കപൂറും നർഗീസ് ഫഖ്രിയും മുഖ്യവേഷത്തിൽ എത്തിയ 2011 ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സംഘി ബോളിവുഡിലേക്ക് ചുവടുവച്ചത്. നിരവധി പരസ്യങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.

sanjana sanghi, dil bechara, sushant singh rajput, sanjana sanghi mumbai, sanjana sanghi dil bechara

സുശാന്തിന്റെ മരണം സഞ്ജനയെ ഏറെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. ബാദ്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയവരിൽ സഞ്ജനയും ഉണ്ടായിരുന്നു. സുശാന്തിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജന നേരത്തേ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

“എല്ലാ മുറിവുകളും സമയം മായ്ച്ചു കളയും എന്ന് ആരു പറഞ്ഞാലും അത്, കള്ളം പറയുകയായിരുന്നു,” എന്ന് കഴിഞ്ഞദിവസം സഞ്ജന കുറിച്ചിരുന്നു.

“നിങ്ങൾ എപ്പോഴും ആഗ്രഹിച്ചതുപോലെ ഈ സ്വപ്നങ്ങൾ ഓരോന്നും നിറവേറ്റാൻ ഞാൻ എല്ലാം ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നമ്മൾ എല്ലാം ഒരുമിച്ച് ചെയ്യുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തു,” എന്നായിരുന്നു സുശാന്തിന്റെ മരണ ശേഷം സഞ്ജന കുറിച്ചത്.

സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിക്കുന്നത്.

‘ദിൽ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 24 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

Read in English: Dil Bechara actor Sanjana Sanghi bids adieu to Mumbai

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook