നടന്‍ സുശാന്ത് സിങ് രാജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി ഉൾപ്പെടെ 35 പേര്‍ക്കെതിരേ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മയക്കുമരുന്നിന് അടിമയാക്കാൻ പ്രതികൾ സുശാന്തിനെ പ്രേരിപ്പിച്ചെന്നും മയക്കുമരുന്ന് വിതരണത്തിനായി പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എൻസിബിയുടെ കുറ്റപത്രത്തിൽ പറയുന്നു.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 35 പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ നിർദ്ദേശിക്കുന്ന കരട് എൻസിബി സമർപ്പിച്ചു.
2018 മുതൽ പതിവായി സുശാന്തിന്റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി മയക്കുമരുന്ന് വിതരണം ചെയ്യപ്പെട്ടിരുന്നുവെന്ന് എൻസിബി പറയുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, സുശാന്തിന്റെ രണ്ട് സ്റ്റാഫുകൾ എന്നിവരും സുശാന്തിന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്ന് തെളിഞ്ഞിട്ടുണ്ട്. 2020-ൽ സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയത്, സുശാന്തിന്റെ ഫ്ളാറ്റ്‌മേറ്റായ സിദ്ധാർത്ഥ് പിതാനിയും സഹായികളുമാണ്.