/indian-express-malayalam/media/media_files/uploads/2020/08/sushant-singh-rajput-death-contradictions-in-statements-of-sanjay-leela-bhansali-aditya-chopra-401917-2.jpeg)
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ 'professional rivarly'യ്ക്ക് (ജോലിയുമായി ബന്ധപ്പെട്ടുള്ള സ്പര്‍ധ) പങ്കുണ്ടോ എന്ന് അന്വേഷിച്ചതായി മുംബൈ പോലീസ്. 34കാരനായ സുശാന്ത് ജൂലൈ 14നാണ് വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ടു ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന നാല്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയാതായും അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് വെളിപ്പെടുത്തി.
യു ടി വി നിര്‍മ്മിച്ച ആദ്യ ചിത്രം 'കൈ പോ ചേ'യ്ക്ക് (2012) ശേഷം മറ്റൊരു മുന്‍നിര നിര്‍മാണകമ്പനിയായ യഷ് രാജ് ഫിലംസുമായി (വൈ ആര്‍ എഫ്) മൂന്നു ചിത്രങ്ങള്‍ക്കുള്ള കരാര്‍ ഒപ്പിട്ട സുശാന്ത്, 'ശുദ്ധ് ദേശി റൊമാൻസ്,' 'ഡിറ്റക്ടീവ് ബ്യോംകേക്ഷ് ബക്ഷി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കരാര്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യാനിരുന്ന മൂന്നാം ചിത്രം 'പാനി' നടക്കാതെ വന്നതാണ് സുശാന്ത് വൈ ആര്‍ എഫ് വിടാന്‍ കാരണം.
ഈ വിഷയത്തില്‍ രണ്ടു വൈ ആര്‍ എഫ് ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതില്‍ 'പാനി' എന്ന ചിത്രം നടക്കാതെ പോയത് സംവിധായകന്‍ ശേഖര്‍ കപൂറും നിര്‍മ്മാതാവും വൈ ആര്‍ എഫ് ചെയര്‍മാനുമായ ആദിത്യ ചോപ്രയും തമ്മിലുള്ള സര്‍ഗാത്മക വൈരുദ്ധ്യങ്ങള്‍ കാരണമാണ് (creative differences) എന്ന് പറയുന്നു. ശേഖര്‍ കപൂറും ഇമെയില്‍ വഴി പോലീസിനു അയച്ചു കൊടുത്ത തന്റെ പ്രസ്താവനയില്‍ സര്‍ഗാത്മക വൈരുദ്ധ്യങ്ങള്‍ കാരണമാണ് 'പാനി' നടക്കാത്തത് എന്ന് പറയുന്നുണ്ട്. ഇപ്പോള്‍' മുംബൈയില്‍ ഇല്ലാത്ത ശേഖര്‍ കപൂറിന്റെ വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്താനാണ് സാധ്യത.
Read Here: ആത്മഹത്യയ്ക്ക് തൊട്ടു മുൻപ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത്; പൊലീസിന്റെ വെളിപ്പെടുത്തൽ
/indian-express-malayalam/media/media_files/uploads/2020/08/Sushant-Singh-Rajput-Shekhar-Kapur.jpg)
'നീ കടന്നു പോകുന്ന വേദന എന്താണെന്ന് എനിക്കറിയാം. നിന്നെ കൈവിട്ടവരെയോര്‍ത്ത് എന്റെ തോളില്‍ ചാരി നീ കരഞ്ഞതിന്റെ കഥ. കഴിഞ്ഞ ആറു മാസക്കാലം അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു; നിന്റെ പ്രശ്നങ്ങള്‍ നീ എന്നോട് പറഞ്ഞിന്നെങ്കില്‍ എന്നും... നിനക്ക് സംഭവിച്ചത് അവരുടെ കര്‍മ്മഫലമാണ് നിന്റേതല്ല.' സുശാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞ ശേഖര്‍ കപൂര്‍ ട്വിറ്റെറില്‍ കുറിച്ചു.
സുശാന്ത് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തതിനു ബോളിവുഡിലെ ഒരു ഗ്രൂപ്പ് ആണ് കാരണം എന്ന് പലരും സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു എങ്കിലും അവരാരും തന്നെ പോലീസിനു നല്‍കിയ മൊഴിയില്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സംസാരിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാത്രമല്ല, വൈ ആര്‍ എഫുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന സുശാന്തിനെ സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വൈ ആര്‍ എഫ് വിലക്കി എന്നും, അതേ സമയം സമാനമായ കരാറില്‍ ഏര്‍പ്പെട്ടിരുന്ന നടന്‍ രണ്‍വീര്‍ സിംഗിനെ അഭിനയിക്കാന്‍ അനുവദിച്ചു എന്നുള്ള കാര്യത്തില്‍ ആദിത്യ ചോപ്രയും സഞ്ജയ് ലീലാ ഭന്‍സാലിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
"സഞ്ജയ് ലീലാ ഭന്‍സാലി സംവിധാനം ചെയ്ത 'ഗോലിയോം കി റാം-ലീല,' 'ബാജിറാവു മസ്താനി,' 'പദ്മാവത്' എന്നീ ചിത്രങ്ങള്‍ സുശാന്തിനു ഓഫര്‍ ചെയ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞപ്പോള്‍, 2012 നവംബര്‍ മാസം സുശാന്ത് വൈ ആര്‍ എഫില്‍ ചേരുന്നതിനു മുന്‍പ്, 2012 ഏപ്രിലില്‍ തന്നെ രണ്‍വീര്‍ സിംഗ് 'ഗോലിയോം കി റാം-ലീല'യില്‍ അഭിനയിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നാണു ആദിത്യ ചോപ്ര പറഞ്ഞത്. 'ബാജിറാവു മസ്താനി' എന്ന ചിത്രത്തിലേക്കായി ആരും തന്നെ വൈ ആര്‍ എഫ് ടാലെന്റ്റ് മാനേജ്‌മന്റ് കമ്പനിയെ സമീപിച്ചിട്ടില്ല എന്ന് ആദിത്യ ചോപ്ര പറഞ്ഞപ്പോള്‍ വൈ ആര്‍ എഫിനെ ബന്ധപ്പെട്ടിരുന്നതായി ഭന്‍സാലി പറഞ്ഞു."
മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വൈ ആര്‍ എഫ് സുശാന്തിനെ വിലക്കിയിട്ടില്ല എന്ന് മാത്രമല്ല, 'എം എസ് ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അനുവദിച്ചിരുന്നു എന്നും ആദിത്യ ചോപ്ര പ്രസ്താവനയില്‍ പറയുന്നു.
"ഈ സംഭവങ്ങളെല്ലാം തന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ആത്മഹത്യയുമായി ഇവയ്ക്ക് ബന്ധമുണ്ടോ എന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും," അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വൈ ആര്‍ എഫ്, ശേഖര്‍ കപൂര്‍, സിദ്ധാര്‍ത് പിതാനി, ഭന്‍സാലിയെ പ്രതിനിധീകരിക്കുന്ന റൈന്‍ഡ്രോപ്പ്സ് മീഡിയ എന്നിവര്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ എക്സ്പ്രസ്സ് ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പട്നയില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റി തരണം എന്ന് അവശ്യപ്പെട്ടു നടിയും സുശാന്തിന്റെ കൂട്ടുകാരിയുമായ റിയ ചക്രവർത്തി സമർപ്പിച്ച ഹർജിയിൽ മുംബൈ പോലീസ് സുപ്രീം കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഇതേ എഫ്‌ഐആറിനെ അടിസ്ഥാനമാക്കി എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റും 'ഒഫന്‍സ്' രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read in IE: Sushant Singh Rajput case: No money transferred to Rhea Chakraborty’s account, says Mumbai police
അതേസമയം, റിയ ചക്രവർത്തിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും രേഖകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകൾ പരിശോധിക്കുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ബിഹാർ പൊലീസ് ഉദ്യോഗസ്ഥൻ മുംബൈയിലെത്തിയിട്ടുണ്ട്. പട്ന സിറ്റി എസ്പി വിജയ് തിവാരിയാണ് ഞായറാഴ്ച മുംബൈയിലെത്തിയത്. എന്നാൽ ഇദ്ദേഹത്തെ ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനാണ് ഉദ്യോഗസ്ഥനെ 14 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റിയത്.
Read in IE: Mumbai Police explores the angle of 'professional rivarly' in Sushant Singh Rajput Death Case
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.