Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഞങ്ങൾ ഒന്നിച്ച് ജീവിക്കുമ്പോഴും ഇതിലും വലിയ പ്രശ്നങ്ങളെ സുശാന്ത് നേരിട്ടിട്ടുണ്ട്: അങ്കിത

അദ്ദേഹം എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു, എന്നെ അഭിനയം പഠിപ്പിച്ചു. വിഷാദമുള്ള ഒരാളായി ആളുകൾ അദ്ദേഹത്തെ ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, അദ്ദേഹം ഒരു നായകനായിരുന്നു… ഒരു പ്രചോദനമായിരുന്നു

Sushant Singh Rajput, Ankita Lokhande Sushant Singh Ratput death friend sandeep opens about Ankita Lokhande his ex girl friend

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ മൗനം വെടിഞ്ഞ് അദ്ദേഹത്തിന്റെ മുൻകാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെ. വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണങ്ങൾ അങ്കിത നിഷേധിച്ചു. റിപബ്ലിക് ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അങ്കിതയുടെ പ്രതികരണം.

Read More: നീ എവിടെയാണെങ്കിലും പുഞ്ചിരിക്കുക; സുശാന്തിന് വേണ്ടി മുൻ കാമുകി അങ്കിതയുടെ പ്രാർഥന

“ആത്മഹത്യ ചെയ്യാൻ കഴിയുന്ന ആളല്ല സുശാന്ത്. ഞങ്ങൾ ഒരുമിച്ചുള്ള സമയത്തും ഒരുപാട് മോശമായ സാഹചര്യങ്ങളിലൂടെ സുശാന്ത് കടന്നു പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു,” അങ്കിത പറഞ്ഞു. പവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ ഇവർ വേർപിരിഞ്ഞു.

“എനിക്ക് അറിയാവുന്നിടത്തോളം, സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നില്ല. സുശാന്തിനെ പോലെ സ്വന്തം സ്വപ്നങ്ങൾ എഴുതി വയ്ക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, അദ്ദേഹത്തിന് ഒരു ഡയറി ഉണ്ടായിരുന്നു… സുശാന്തിന്റെ അഞ്ച് വർഷത്തെ പദ്ധതി അതിൽ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത്, എന്താകണം എന്നെല്ലാം എഴുതിയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതെല്ലാം സുശാന്ത് നിറവേറ്റി. അദ്ദേഹം വിഷാദരോഗിയാണ് എന്നൊക്കെ ആരോപിക്കുന്നത് ഹൃദയഭേദകമാണ്. അസ്വസ്ഥനായിരുന്നിരിക്കാം, ഉത്കണ്ഠകൾ ഉണ്ടായിരുന്നിരിക്കാം. പക്ഷേ വിഷാദം, അതൊരു വലിയ വാക്കാണ്. ആരെയെങ്കിലും ‘ബൈപോളാർ’ എന്ന് വിളിക്കുന്നത് അത്ര ചെറുതല്ല,” അങ്കിത പറഞ്ഞു.

Read More: റിയ ഉപദ്രവിക്കുന്നുവെന്ന് സുശാന്ത് പറഞ്ഞു; ബിഹാർ പൊലീസിനോട് അങ്കിത

റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നൽകിയതോടെ പരസ്യപ്രതികരണവുമായി അങ്കിത രം​ഗത്ത് വരികയായിരുന്നു.

“എനിക്കറിയാവുന്ന സുശാന്ത്, ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്നയാളാണ്. സ്വന്തം പരിശ്രമം കൊണ്ട് വളർന്നു. അദ്ദേഹം എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു, എന്നെ അഭിനയം പഠിപ്പിച്ചു. യഥാർത്ഥ സുശാന്ത് ആരാണെന്ന് ആർക്കെങ്കിലും അറിയാമോ? അദ്ദേഹത്തിന് വിഷാദമായിരുന്നു എന്നൊക്കെ എല്ലാവരും അവർക്ക് തോന്നുന്നതു പോലെ എഴുതിവിടുകയാണ്,” അങ്കിത കൂട്ടിച്ചേർത്തു.

അങ്കിത തുടർന്നു, “ചെറിയ കാര്യങ്ങളിൽ അദ്ദേഹം സന്തോഷം കണ്ടെത്തി. അദ്ദേഹത്തിന് കൃഷി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, എനിക്കത് ഉറപ്പായും അറിയാം … മറ്റൊന്നും നടന്നില്ലെങ്കിൽ ഞാൻ ഒരു ഹ്രസ്വചിത്രം നിർമ്മിക്കും എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം വിഷാദമുള്ള ആളായിരുന്നില്ല. ഒരിക്കലും ആയിരുന്നില്ല. സാഹചര്യം എന്താണെന്ന് എനിക്കറിയില്ല… പക്ഷെ ഞാൻ ഇത് ആവർത്തിക്കുന്നു. വിഷാദമുള്ള ഒരാളായി ആളുകൾ അദ്ദേഹത്തെ ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, അദ്ദേഹം ഒരു നായകനായിരുന്നു… ഒരു പ്രചോദനമായിരുന്നു.”

മുംബൈയിലെ വസതിയിലെത്തി അങ്കിതയെ ബിഹാർ പോലീസ് ചോദ്യം ചെയ്തു. കേസിൽ ഇതുവരെ 40 ലധികം പേരെ മുംബൈ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്തിന്റെ പിതാവ് കെ കെ സിങ്, നടി റിയ ചക്രവർത്തിക്കെതിരെ പരാതി നൽകിയത് കേസിൽ പ്രധാന വഴിത്തിരിവായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sushant singh rajput could not have taken his own life was not depressed ankita

Next Story
ജന്മദിനാശംസകൾ സുപ്പു; അനിയത്തിക്ക് ആശംസകളുമായി പൂർണിമയും ഇന്ദ്രജിത്തുംPoornima, Indrajith, Supriya, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com