scorecardresearch

ഐശ്വര്യ റായിയ്ക്ക് പിറകിലെ ഡാൻസേഴ്സിനിടയിൽ ആരുമറിയാതെ സുശാന്ത്

14 വർഷങ്ങൾക്കു മുൻപ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന സുശാന്ത് സിങിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

14 വർഷങ്ങൾക്കു മുൻപ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന സുശാന്ത് സിങിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Sushant singh aishwarya amp

സുശാന്ത് സിങ് രജ്‌പുത്തിനെ കുറിച്ചുള്ള ഓർമകളും പഴയകാല ചിത്രങ്ങളും വീഡിയോകളുമെല്ലാമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 14 വർഷങ്ങൾക്കു മുൻപ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന സുശാന്ത് സിങ് രജ്‌പുത്തിന്റെ വീഡിയോ ആണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെ ഡാൻസിന്റെ പശ്ചാത്തലത്തിൽ നൃത്തം വെയ്ക്കുന്ന ഡാൻസേഴ്സിൽ ഒരാളാണ് സുശാന്ത്.

Advertisment

ടെലിവിഷൻ താരവും സിനിമാനടനുമൊക്കെയാവും മുൻപ് ഷിയാമാക് ദാവറിന്റെ ഡാൻസ് ട്രൂപ്പിൽ സുശാന്ത് പ്രവർത്തിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ 2006 ലെ കോമൺ‌വെൽത്ത് ഗെയിംസ് സമാപനച്ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ നൃത്തപ്രകടനം നടത്തിയപ്പോൾ പശ്ചാത്തലത്തിലെ നർത്തകരിൽ ഒരാളായിരുന്നു താരം.

ഐശ്വര്യ റായ് ബച്ചനും ഹൃത്വിക് റോഷനും ഒന്നിച്ചെത്തിയ ധൂം എഗെയ്ൻ സോംഗിന്റെ പശ്ചാത്തലത്തിലും ഡാൻസ് ചെയ്യുന്ന സുശാന്തിനെ കാണാം. സാര നാച്ചെ ദിഖ, ജലഖ് ദിഖ്‌ല ജാ തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിലും സുശാന്ത് പങ്കെടുത്തിരുന്നു. ഒരു റിയാലിറ്റി ഷോയ്ക്കിടെ നടന്നൊരു സംഭവം സുശാന്ത് ഒരിക്കൽ ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു, "ആക്ടിന്റെ ഭാഗമായി ഞാൻ ഐശ്വര്യയെ ഉയർത്തേണ്ടതായിരുന്നു. സമയമായപ്പോൾ ഞാൻ അവരെ എടുത്തുയർത്തി. പക്ഷേ താഴെയിറക്കാൻ മറന്നു, ഒരു മിനിറ്റോളം അങ്ങനെ തുടർന്നു. എന്തുകൊണ്ടാണ് ഞാൻ താഴെയിറക്കാത്തതെന്ന് ഐശ്വര്യ ചിന്തിച്ചുകാണും."

2006ൽ ഐശ്വര്യയ്ക്ക് പിറകിൽ ചുവടുവെച്ച സുശാന്ത് പിന്നീട് വളർന്ന് താരമായി ഐശ്വര്യാറായിയ്ക്ക് ഒപ്പം തന്നെ നിരവധി വേദികൾ പങ്കിടുന്ന കാഴ്ചയാണ് ബോളിവുഡ് കണ്ടത്.

Advertisment

Read more: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി സനോൺ

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: