താരനിബിഡമായിരുന്നു ‘അമ്മ മഴവില്ല്’ മെഗാഷോ. മമ്മൂട്ടി, മോഹൻലാൽ, ജയറാം ഉൾപ്പെടെ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷോയിൽ പങ്കെടുത്തു. മധു, ജി.കെ.പിള്ള, ജനാർദനൻ, കെ.ആർ.വിജയ, രാഘവൻ, ബാലചന്ദ്രമേനോൻ, കെപിഎസി ലളിത, പൂജപ്പുര രവി, ടി.പി.മാധവൻ, ശ്രീലത നമ്പൂതിരി തുടങ്ങി പഴയകാല താരങ്ങളെ ആദരിച്ചു കൊണ്ടായിരുന്നു ഷോയുടെ തുടക്കം.

മോഹൻ ലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ സൽമാൻ, നമിത, ഹണി റോസ്, ഷംന കാസിം തുടങ്ങിയവരുടെ മിന്നും പ്രകടനം വേദിയിൽ അരങ്ങേറി. പരിപാടിയിൽ പ്രത്യേക ക്ഷണിതാവായി എത്തിയത് തമിഴ് നടൻ സൂര്യയായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷവും സൂര്യ പങ്കുവച്ചു.

മലയാളത്തിലെ രണ്ടു ഇതിഹാസ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വേദി പങ്കിടാൻ കിട്ടിയത് ഭാഗ്യമായി കരതുന്നു. എന്നെ ഈ ഷോയിലേക്ക് ക്ഷണിച്ചതിൽ നന്ദി പറയുന്നുവെന്നും സൂര്യ പറഞ്ഞു.

ഈ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ടെന്നും മമ്മൂട്ടിയുടെ വിവാഹ വാർഷികമാണ് മെയ് 6 എന്നും സൂര്യ വെളിപ്പെടുത്തി. ‘മമ്മൂക്ക ആരാധകർക്കായി ഞാനൊരു സ്‌പെഷൽ കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മമ്മൂക്കയുടെ വിവാഹ വാർഷികദിനമാണ്. ഞാൻ ഇത്രയും നാൾ അദ്ദേഹത്തിനോട് ഒരു ചോദ്യം ചോദിക്കാൻ കാത്തിരിക്കുകയായിരുന്നു. എങ്ങനെയാണ് ഇപ്പോഴും ഇത്ര സുന്ദരനായിരിക്കുന്നത്?’ സൂര്യ ചോദിച്ചു. സൂര്യയുടെ ചോദ്യത്തിനുളള മമ്മൂട്ടിയുടെ ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook