scorecardresearch
Latest News

ജ്യോതികയ്‌ക്കായി ദോശ ചുട്ട് സൂര്യയുടെ ദോശ ചലഞ്ച്

ദോശ ചലഞ്ചുമായി നടൻ സൂര്യ. ജ്യോതികയ്‌ക്കായി ദോശ ചുട്ടു കൊടുത്ത സൂര്യ ദോശ ചലഞ്ചിന് തുടക്കമിട്ടു. വീട്ടിലെ സ്ത്രീകൾക്കായി ദോശ ചുടാൻ ആണുങ്ങളെ വെല്ലുവിളിക്കുന്നതാണ് ദോശ ചലഞ്ച്. എന്നും തങ്ങൾക്കായി ദോശ ചുടുന്ന വീട്ടിലെ ‌സ്ത്രീയ്‌ക്കായി ഒരു ദിവസം ദോശ ചുട്ട് സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് ചെയ‌്ത് മറ്റൊരാളെ വെല്ലുവിളിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന മഗളിർ മട്ടും എന്ന ചിത്രത്തിന്റെ ടീസറിൽ നിന്നാണ് ഈ ചലഞ്ച് ഉരുത്തിരിഞ്ഞത്. ടീസറിൽ വീട്ടമ്മമാർ തങ്ങൾ വീട്ടിലുളളവർക്ക് വേണ്ടി […]

ജ്യോതികയ്‌ക്കായി ദോശ ചുട്ട് സൂര്യയുടെ ദോശ ചലഞ്ച്

ദോശ ചലഞ്ചുമായി നടൻ സൂര്യ. ജ്യോതികയ്‌ക്കായി ദോശ ചുട്ടു കൊടുത്ത സൂര്യ ദോശ ചലഞ്ചിന് തുടക്കമിട്ടു. വീട്ടിലെ സ്ത്രീകൾക്കായി ദോശ ചുടാൻ ആണുങ്ങളെ വെല്ലുവിളിക്കുന്നതാണ് ദോശ ചലഞ്ച്. എന്നും തങ്ങൾക്കായി ദോശ ചുടുന്ന വീട്ടിലെ ‌സ്ത്രീയ്‌ക്കായി ഒരു ദിവസം ദോശ ചുട്ട് സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് ചെയ‌്ത് മറ്റൊരാളെ വെല്ലുവിളിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന മഗളിർ മട്ടും എന്ന ചിത്രത്തിന്റെ ടീസറിൽ നിന്നാണ് ഈ ചലഞ്ച് ഉരുത്തിരിഞ്ഞത്. ടീസറിൽ വീട്ടമ്മമാർ തങ്ങൾ വീട്ടിലുളളവർക്ക് വേണ്ടി എത്ര ദോശ ഇത്രയും കാലംകൊണ്ട് ചുട്ടുവെന്ന് പറയുന്നുണ്ട്. അവസാനം ജ്യോതികയുടെ കഥാപാത്രം നിങ്ങൾ ഇത്രയെണ്ണം ചുട്ടെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും ഒരു ദോശയെങ്കിലും ചുട്ട് തന്നിട്ടുണ്ടോയെന്ന് ചോദിക്കുന്നു. ഇതിൽ നിന്നാണ് ദോശ ചലഞ്ച് എന്ന ആശയം ഉണ്ടായത്.

നടൻ മാധവൻ, സംഗീത സംവിധായകൻ ഹാരിസ് ജയരാജ്, ദേവി ശ്രീപ്രസാദ് എന്നിവരെയാണ് ദോശ ചുടാനായി സൂര്യ വെല്ലുവിളിച്ചിരിക്കുന്നത്. സൂര്യയാണ് മഗളിർ മട്ടും ചിത്രം നിർമിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Surya dosa challenge magalir mattum jyothika