/indian-express-malayalam/media/media_files/uploads/2018/02/Vignesh-and-Suriya.jpg)
എപ്പോഴും ചിരിക്കുന്നയാളാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ഏതുതരം പ്രകോപനങ്ങളെയും സംയമനം കൈവിടാതെ നേരിടുന്നയാള്‍. എന്നാല്‍ ഒടുവില്‍ വിഘ്‌നേഷ് ശിവനും പൊട്ടിത്തെറിച്ചു. സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം തിയേറ്ററുകളില്‍ പരാജയമായിരുന്നുവെന്ന തരത്തില്‍ ട്വീറ്റ് ചെയ്ത സിനിമാനിരൂപകനോടാണ് വിഘ്‌നേഷ് നിയന്ത്രണം വിട്ട് പ്രതികരിച്ചത്.
A film’s number game is only a producer’s thing! Audience r here to enjoy,It’s all jus entertainment!
Gone r the days whn we used to enjoy every film! Every1 has become critical abt evrything! not needed
It a beautiful life &let’s jus try to be positive#IgnoreNegativity— Vignesh ShivN (@VigneshShivN) February 1, 2018
ജനുവരി മാസത്തില്‍ തമിഴ് സിനിമയില്‍ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല എന്നായിരുന്നു ട്വീറ്റ്. ഈ പോസ്റ്റാണ് വിഘ്‌നേഷിനെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള ആളുകള്‍ സിനിമാവ്യവസായത്തിനു തന്നെ ഒരു ശാപമാണെന്ന് വിഘ്‌നേഷ് തിരിച്ചടിച്ചു.
സിനിമയുടെ ലാഭം നിര്‍മ്മാതാക്കളുടെ വിഷയമാണെന്നും പ്രേക്ഷകര്‍ അത് ആസ്വദിക്കാനുള്ളവരാണെന്നും വിഘ്‌നേഷ് പറഞ്ഞു. മുന്‍ കാലങ്ങളില്‍ നമ്മള്‍ എല്ലാ സിനിമകളും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും എല്ലാത്തിനേയും വിമര്‍ശിക്കാന്‍ തുടങ്ങി. അതിന്റെ ആവശ്യമില്ല. ജീവിതം വളരെ മനോഹരമാണ്. നമുക്ക് ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കാമെന്ന് വിഘ്‌നേഷ് കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.