Latest News

ഇന്നാണ് അവസാന ദിനം; വിയോജിപ്പ് രേഖപ്പെടുത്തൂ; സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ സൂര്യ

“നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്.. അത് ശബ്ദത്തെ ഞെരിച്ചമർത്താനുള്ളതല്ല,” സൂര്യ ട്വീറ്റ് ചെയ്തു

Suriya, kamal haasan, Cinematograph Bill, Cinematograph Bill 2021, Cinematograph Amendment Bill 2021, cinematograph act, cbfc, censor board, സൂര്യ, കമൽഹാസൻ, സിനിമാറ്റോഗ്രാഫ് ബിൽ, സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ സൂര്യ, ie malayalam

2021 ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ച് തമിഴ് താരം സൂര്യ. ട്വിറ്ററിലൂടെയാണ് ബില്ലിനോടുള്ള വിയോജിപ്പ് സൂര്യ പ്രകടിപ്പിച്ചത്. 1952 ലെ സിനിമാറ്റോഗ്രാഫ് നിയമത്തിൽ വരുത്താൻ നിർദ്ദേശിച്ച ഭേദഗതികളോട് എതിർപ്പ് പ്രകടിപ്പിക്കാൻ തന്റെ ആരാധകരെ സൂര്യ പ്രേരിപ്പിച്ചിട്ടുമുണ്ട്.

“നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്. അത് ശബ്ദത്തെ ഞെരിച്ചമർത്താനുള്ളതല്ല,” സൂര്യ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകർപ്പും സൂര്യ പങ്കുവച്ചിട്ടുണ്ട്.

കരട് സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയും. ഇന്നാണ് വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതിൽ പോയി വിയോജിപ്പ് രേഖപ്പെടുത്തൂവെന്നും സൂര്യയുടെ ട്വീറ്റിൽ പറയുന്നു.

സിനിമകളിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭേദഗതി ബില്ല് ഭീഷണിയാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനിടെയാണ് സൂര്യ ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.

Read More: ഓരോ പോസ്റ്റിനും കോടികൾ; ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ കോഹ്‌ലിയും പ്രിയങ്കയും

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും 2021 ലെ കരട് സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനെതിരായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇത് സെൻസർ ബോർഡ് സിനിമകൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കാനോ തിരിച്ചുവിളിക്കാനോ കേന്ദ്ര സർക്കാരിന് “റിവിഷനറി അധികാരം” നൽകുന്നു. ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ (എഫ്‌സി‌എടി) അടുത്തിടെ പിരിച്ചുവിട്ടതോടെ, ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾക്കായി ഹൈക്കോടതികളെ സമീപിക്കേണ്ടി വരും. ഇത് അവരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും.

ഈ ആഴ്ച ആദ്യം കമൽഹാസൻ കരട് ബില്ലിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. “സിനിമ, മാധ്യമങ്ങൾ, സാക്ഷര സമൂഹം എന്നിവയെ കണ്ണടച്ച് ചെവി പൊത്തി വാ മൂടിയിരിക്കുന്ന മൂന്ന് കുരങ്ങൻമാരുടെ പ്രതിമ പോലെയാക്കി മാറ്റാനാവില്ല,” എന്നും രാജ്യത്ത് “സ്വാതന്ത്ര്യവും ” സംരക്ഷിക്കുന്നതിനായി ജനങ്ങൾ എതിർപ്പ് ഉന്നയിക്കണണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Read More: ഫഹദിന്റെ ‘മാലിക്’ ആമസോൺ പ്രൈമിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിൽ ജൂലൈ രണ്ട് വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും വിയോജിപ്പും രേഖപ്പെടുന്നത്താൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്താൻ സിനിമാ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suriya tweet objecting draft cinematograph bill says law is not supposed to strangle freedom of expression

Next Story
അവളുടെ മരണവിധിയിൽ ഒപ്പിട്ടു ഞാൻ; ഭാര്യയുടെ മരണനിമിഷങ്ങളെ കുറിച്ച് ദേവൻDevan and wife
The moderation of comments is automated and not cleared manually by malayalam.indianexpress.com