scorecardresearch

ഇരിക്കട്ടെ മോനേ നിനക്കൊരു കാര്‍: വിഘ്‌നേശ് ശിവന് സൂര്യയുടെ സമ്മാനം

സിങ്കം 3 റിലീസായപ്പോൾ സംവിധായകൻ ഹരിക്ക് ഒരു കാർ ആണ് സൂര്യ സമ്മാനമായി നൽകിയത്

സിങ്കം 3 റിലീസായപ്പോൾ സംവിധായകൻ ഹരിക്ക് ഒരു കാർ ആണ് സൂര്യ സമ്മാനമായി നൽകിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
surya sivan car

സംവിധായകരെ എപ്പോഴും ബഹുമാനിക്കുന്ന നടനാണ് സൂര്യ. തനിക്കൊപ്പം പ്രവർത്തിച്ച സംവിധായകർക്ക് അതിനുളള അംഗീകാരവും സൂര്യ നൽകാറുണ്ട്. സിങ്കം 3 റിലീസായപ്പോൾ സംവിധായകൻ ഹരിക്ക് ഒരു കാർ ആണ് സൂര്യ സമ്മാനമായി നൽകിയത്. സിങ്കം സിനിമയുടെ 3 ഭാഗങ്ങളും സംവിധാനം ചെയ്തത് ഹരിയായിരുന്നു. സിങ്കം 3 യും സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിലാണ് ഹരിക്ക് കാർ സമ്മാനമായി സൂര്യ നൽകിയത്. പസങ്ക 2 ഹിറ്റായപ്പോൾ സംവിധായകൻ പാണ്ഡ്യരാജിനും സൂര്യ കാർ സമ്മാനമായി നൽകിയിരുന്നു.

Advertisment

അടുത്തിടെ പുറത്തിറങ്ങിയ തന്റെ ചിത്രം താനാ സേർന്ത കൂട്ടത്തിന്റെ സംവിധായകൻ വിഘ്നേശ് ശിവനും സൂര്യ ഉഗ്രനൊരു സമ്മാനം നൽകിയിരിക്കുന്നു. റെഡ് നിറത്തിലുളള ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് സൂര്യ സമ്മാനമായി വിഘ്നേശിന് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ വിഘ്നേശ് തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

തനിക്ക് നൽകിയ വിലമതിക്കാനാവാത്ത സ്നേഹത്തിനും അംഗീകാരത്തിനും വിഘ്നേശ് നന്ദിയും അറിയിച്ചിട്ടുണ്ട്. ''എന്നെപ്പോലൊരു തുടക്കക്കാരന് പ്രോൽസാഹനം നൽകുന്നതിന് വലിയ മനസ്സ് വേണം. എന്നോട് കാണിച്ച ഈ സ്നേഹത്തിന് നന്ദി. താങ്കളിൽനിന്നും ഇത്രയും സ്നേഹം ലഭിക്കാൻ ഞാൻ അർഹനാണോയെന്ന് അറിയില്ല. താങ്കൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം നൽകിയതിനും ഇതുപോലൊരു സുന്ദര നിമിഷം നൽകിയതിനും നന്ദി'' വിഘ്നേശ് ട്വീറ്റ് ചെയ്തു.

Advertisment

സൂര്യ, കാർത്തി സുരേഷ് എന്നിവർ ജോഡികളായെത്തിയ താനാ സേർന്ത കൂട്ടം സൂപ്പർ ഹിറ്റായിരുന്നു. രമ്യ കൃഷ്ണന്‍, ആര്‍.ജെ ബാലാജി, ആനന്ദരാജ്, സുരേഷ് ചന്ദ്ര മേനോന്‍ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Vignesh Shivan Surya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: