Suriya Sai Pallavi NGK leaked online by Tamilrockers: സൂര്യ നായകനായ, മെയ്‌ 31ന് തിയേറ്ററുകളില്‍ എത്തിയ ‘എന്‍ജികെ’ എന്ന ചിത്രം ചോര്‍ന്നു.  തമിള്‍ റോക്കേര്‍സ് ആണ് ചിത്രം റാഞ്ചിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ തമിഴ്  റോക്കേര്‍സില്‍ ‘എന്‍ജികെ’  പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍. ‘എന്‍ജികെ’  കൂടാതെ അതേ ദിവസം തന്നെ റിലീസ് ചെയ്ത ദേവി 2 എന്ന ചിത്രത്തിന്റെയും പൈറെറ്റഡ്‌ കോപ്പി തമിഴ് റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.

NGK Trailer, എന്‍ജികെ, Surya movie NGK Trailer,സൂര്യ എന്‍ജികെ, Surya, സൂര്യ,Sai Pallavi, സായി പല്ലവി,ie malayalam, ഐഇ മലയാളം

നന്ദ ഗോപാലൻ കുമരൻ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നന്ദ ഗോപാലൻ കുമരൻ എന്നതിന്റെ ചുരുക്കെഴുത്താണ് എൻജികെ. സായി പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം.

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ല്‍ പുറത്തിറങ്ങിയ ‘ഇരണ്ടാം ഉലകം’ ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Read in English: NGK leaked online by Tamilrockers

മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ദേശസ്നേഹമുള്ള പൗരനായും രാഷ്ട്രീയ നേതാവായും മികവാർന്ന അഭിനയമാണ് സൂര്യ കാഴ്ച വയ്ക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സമർത്ഥനായ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എത്തുന്ന സൂര്യയുടെ പെർഫോമൻസ് തന്നെയാണ് ‘എൻജികെ’ പ്ലസ് എന്നാണ് ആദ്യഘട്ട പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സായി പല്ലവി, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വളരെ കരുത്താർന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങ് അവതരിപ്പിക്കുന്നത്.

Read more: സൂര്യയും സായ് പല്ലവിയും കൊച്ചിയിൽ; ‘എൻജികെ’ പ്രൊമോഷൻ ചിത്രങ്ങൾ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook