scorecardresearch

സൂര്യ ചിത്രത്തിൽ നസ്റിയയും ദുൽഖറും; സംവിധാനം സുധ കൊങ്കര

സൂരറൈ പോട്രിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണിത്

സൂരറൈ പോട്രിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണിത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suriya | Nazriya | Dulquer Salmaan | Sudha Kongara film

സൂര്യയുടെ കരിയറിലെ 43-ാം ചിത്രമാണിത്

സൂപ്പർ താരം സൂര്യയുടെ മടങ്ങിവരവിന് കാത്തിരിക്കുകയാണ് സിനിമ ലോകം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ചിത്രത്തിൽ മാത്രമാണ് സുര്യ നായകനായെത്തിയത്. 2022ൽ പുറത്തിറങ്ങിയ 'എതർക്കും തുനിധവൻ' തീയേറ്ററിൽ വലിയ വിജയമായിരുന്നില്ല. എന്നാൽ കമൽഹാസൻ ചിത്രമായ വിക്രത്തിലെ കാമിയോ വേഷം റോളക്സ് ആരാധകർക്കിടയിൽ തരംഗമായിരുന്നു. കൂടാതെ മാധവൻ ചിത്രമായ റോക്ടറിയിലെ അതിഥി വേഷവും ശ്രദ്ധ നേടിയിരുന്നു. ശ്രുതി ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കൂവ'യുടെ തിരക്കിനിടയിലാണ് സൂര്യ ഈ ചിത്രങ്ങളുടെ ഭാഗമായത്. റോളക്സ് എന്ന കഥാപത്രത്തെ ആസ്പദമാക്കി ചിത്രമെടുക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അറിയിച്ചതും ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു.

Advertisment

ഇപ്പോഴിതാ, സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സൂരറൈ പോട്രിന് ശേഷം സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. സൂര്യയുടെ കരിയറിലെ 43-ാം ചിത്രത്തിന് പുരനാനൂറ് എന്നാണ് പേരു നൽകിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം നടന്നത്. സൂര്യക്കൊപ്പം ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്റിയയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ ഹോം പ്രൊഡക്ഷൻ ബാനറായ 2D എന്റർട്ടെയിൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

സൂര്യ, ദുൽഖർ, നസ്റിയ എന്നിവരെക്കൂടാതെ ബോളിവുഡ് താരം വിജയ് വർമ്മയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ ജിവി പ്രകാശിന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രം കൂടിയാണ് 'പുരനാനൂറ്'. അദ്ദേഹത്തിന്റെ സംഗീതസംവിധാന കരിയറിലെ നൂറാമത്തെ ചിത്രമാണിത്.

Advertisment
Nazriya Dulquer Salmaan Suriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: