scorecardresearch
Latest News

മോഹൻലാൽ-സൂര്യ ചിത്രം കാപ്പാൻ നിയമക്കുരുക്കിൽ; റിലീസ് മാറ്റിവച്ചു

ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി ജോൺ ചാൾസ് എന്ന തിരക്കഥാകൃത്ത് ഹൈക്കോടതിയെ സമീപിച്ചു

മോഹൻലാൽ-സൂര്യ ചിത്രം കാപ്പാൻ നിയമക്കുരുക്കിൽ; റിലീസ് മാറ്റിവച്ചു

മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാൻ നിയമക്കുരുക്കിൽ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബർ 20ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി.ആനന്ദിന്റെ കാപ്പാൻ എന്നാണ് ജോൺ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥയിലെ തനി പകർപ്പാണെന്നും ജോൺ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹർജി ഫയൽ ചെയ്തത്. 2017 ജനുവരിയിൽ, സംവിധായകൻ കെ.വി.ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി.ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാൽ രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ എത്തിയപ്പോൾ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോൺ ഹർജിയിൽ പറയുന്നു.

Read More: മോഹൻലാൽ-സൂര്യ ചിത്രം ‘കാപ്പാൻ’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

‘സരവെടി’ യിൽ, റിപ്പോർട്ടറായ തന്റെ നായകൻ, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കാപ്പാനിലും നായകൻ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സിനിമ, ടെലിവിഷൻ, മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 10 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ, സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.

സിനിമയുടെ റിലീസിന് കോടതിയിൽ ഇടക്കാല ഉത്തരവ് തേടിയ ജോൺ, രചയിതാവെന്ന നിലയിൽ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കണമെന്നും പകർപ്പവകാശ ഫീസ് നൽകണമെന്നും വാദികളോട് (സംവിധായകനും നിർമാതാക്കൾക്കും) ഉത്തരവിടാൻ കോടതിയോട് അഭ്യർഥിച്ചു.

kaappaan, കാപ്പാൻ, mohanlal, മോഹൻലാൽ, Amitabh Bachchan, അമിതാഭ് ബച്ചൻ, kaappaan teaser, കാപ്പാൻ ടീസർ, mohanlal suriya, മോഹൻലാൽ സൂര്യ, mohanlal tamil film, മോഹൻലാൽ തമിഴ് ഫിലിം, mohanlal tamil movie kaappaan, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബർ നാലിലേക്ക് മാറ്റി. സംവിധായകൻ കെ.വി.ആനന്ദും നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ഈ ആരോപണങ്ങൾ നിഷേധിച്ചു.

മോഹൻലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സയേഷയാണ്. നടൻ ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിർമിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suriya mohanlal film kaappan faces plagiarism charges