തമിഴകത്തിനു മാത്രമല്ല, മലയാളികൾക്കും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെ സൂര്യയ്ക്കുണ്ട്. ഇപ്പോഴിതാ, കേരളത്തിലെത്തിയ സൂര്യയുടെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജ്യോതികയ്ക്ക് ഒപ്പമാണ് സൂര്യ തൃശൂർ ചാവക്കാട് എത്തിയത്.
ചാവക്കാട് കടപ്പുറത്ത് സൂര്യയ്ക്ക് ഒപ്പം പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ സൂര്യയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വണ്ടിയ്ക്ക് അരികിലെത്തി കുശലം ചോദിച്ച നാട്ടുകാരിയായ ഒരു സ്ത്രീയോട് സംസാരിക്കുന്ന സൂര്യയുടെ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.
സൂര്യയുടെ കാറിനടുത്തേക്ക് ഓടിയെത്തി “ഒന്നു ഗ്ലാസ് താഴ്ത്തുമോ?” എന്ന് ചോദിച്ച സ്ത്രീയോട് കുശലം പറയുന്ന സൂര്യയെ വീഡിയോയിൽ കാണം. “അക്ക (ജ്യോതിക) എവിടെ? എന്ന ചോദ്യത്തിന് പിന്നിലെ കാറിൽ വരുന്നുവെന്ന് സൂര്യ മറുപടി നൽകി. “എല്ലാവരും സുഖമായിരിക്കുന്നുവോ?” എന്ന് ആരാധികയോട് കുശലം തിരക്കിയ സൂര്യ എല്ലാവരെയും കണ്ടതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.
ചാവക്കാട് വല്ലഭട്ട കളരി സന്ദർശിക്കാനാണ് ഇരുവരും കേരളത്തിലെത്തിയത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടി വാസല്‍ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സൂര്യ ഇപ്പോൾ. ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടിയാണ് സൂര്യ ചാവക്കാട് എത്തിയതെന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്ഥാനമാക്കിയുള്ള ചിത്രമാണ് ‘ വാടി വാസല്‍’. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും വാർത്തയുണ്ട്.