scorecardresearch

ആവേശത്തിരയിളക്കാൻ സൂര്യയും ജിത്തുവും; വമ്പൻ സർപ്രൈസായി നസ്രിയയും നസ്‌ലെനും

സൂര്യ 47 എന്നാണ് താത്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു

സൂര്യ 47 എന്നാണ് താത്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു

author-image
Entertainment Desk
New Update
Surya Jithu Madhavan S47

ചിത്രം: എക്സ്

ബ്ലോക്ബസ്റ്റർ ചിത്രം 'ആവേശ'ത്തിനു ശേഷം ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സുര്യയുമായി ഒന്നിക്കുന്നു. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രത്തിന് സൂര്യ 47 എന്നാണ് താത്കാലികമായി പേരു നൽകിയിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം നസ്രിയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Advertisment

സുര്യ 47ലൂടെ നസ്‌ലെനും തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സുപ്രധാന വേഷത്തിൽ തന്നെയാകും നസ്‌ലെനും ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ട്. ആവേശത്തിനു ശേഷം ജിത്തു മാധവൻ- സുഷിൻ ശ്യാം കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂര്യ 47ന്റെ പൂജ ഇന്നു നടന്നു.

Also Read: 'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിനു നന്ദി'; കളങ്കാവലിന്റെ വിജയത്തിനു പിന്നാലെ മമ്മൂട്ടി

പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊലീസ് ഓഫിസറുടെ വേഷത്തിലാകും സൂര്യ ചിത്രത്തിലെത്തുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

Also Read: കാൻവാസിലെ കവിതയായി മോനിഷ; 'വാക്കുകൾക്കും അതീതം ഈ സൗന്ദര്യമെന്ന്' ആരാധിക; വീഡിയോ

റെട്രോയാണ് സൂര്യ നായകനായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. നീണ്ട ഇടവേളയ്ക്കു ശേഷം സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ വീണ്ടും വെള്ളിത്തിരയിലെത്തിയത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ലോക' ആയിരുന്നു നസ്‌ലെന്റെ അവസാന ചിത്രം. ജിത്തു മാധവനൊപ്പം തെന്നിന്ത്യയുടെ പ്രിയതാരങ്ങൾക്കൂടി ഒന്നിക്കുമ്പോൾ സൂര്യ 47നായുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. ചിത്രത്തിന്റെ റിലീസോ മറ്റു കാസ്റ്റിങ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Read More: സ്വപ്നം യാഥാർത്ഥ്യമാക്കി രേണു സുധി; അധ്വാനത്തിന്റെ ഫലം, പുതിയ കാർ വീട്ടിലെത്തി

Nazriya Surya Naslen K Gafoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: