തന്റെ കടുത്ത ആരാധകന്റെ വിവാഹവേദിയിൽ നേരിട്ടെത്തി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബ് അംഗമായ ഹരിയുടെ വിവാഹവേദിയിലേക്കായിരുന്നു സൂര്യയുടെ സർപ്രൈസ് എൻട്രി. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് താലി എടുത്തു കൊടുത്തും വിവാഹചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചുമാണ് സൂര്യ മടങ്ങിയത്.

Suriya, Suriya fans, Suriya attends fans wedding, Suriya fan Hari, Suriya fans Hari weddding, സൂര്യ, Indian express malayalam, IE malayalam

നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം. മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒമ്പത് സംവിധായകരുടെ ചിത്രങ്ങളാണ് ഈ ആന്തോളജി സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ആന്തോളജിയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ അഭിനയിക്കുന്നത്.

കോവിഡ് ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയിലെ പതിനായിരത്തിലേറെ വരുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘നവരസ’ ഒരുങ്ങുന്നത്. സംവിധായകരും അഭിനേതാക്കളും പ്രതിഫലം വാങ്ങാതെയാണ് ചിത്രവുമായി സഹകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് തുടങ്ങിയവരും ഈ ചിത്രത്തിൽ സഹകരിക്കുന്നുണ്ട്.

Read more: പുതിയ തലമുറയിലെ പാട്ടുകാർ ചിത്രാജിയെ അനുകരിക്കാൻ ശ്രമിക്കുന്നു: എ.ആർ.റഹ്മാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook