scorecardresearch

'കടൈകുട്ടി സിങ്കം' ലാഭവിഹിതത്തില്‍ നിന്ന് ഒരുകോടി രൂപ കര്‍ഷകര്‍ക്കു നല്‍കി സൂര്യ

കര്‍ഷക സമൂഹത്തില്‍ നിന്നും തിരഞ്ഞെടുത്ത ആളുകള്‍ക്കാണ് രണ്ടു ലക്ഷം വീതം ഒരുകോടി നല്‍കിയത്.

കര്‍ഷക സമൂഹത്തില്‍ നിന്നും തിരഞ്ഞെടുത്ത ആളുകള്‍ക്കാണ് രണ്ടു ലക്ഷം വീതം ഒരുകോടി നല്‍കിയത്.

author-image
WebDesk
New Update
'കടൈകുട്ടി സിങ്കം' ലാഭവിഹിതത്തില്‍ നിന്ന് ഒരുകോടി രൂപ കര്‍ഷകര്‍ക്കു നല്‍കി സൂര്യ

കാര്‍ത്തി നായകനായ 'കടൈകുട്ടി സിങ്കം' എന്ന ചിത്രത്തിന്റെ വിജയത്തില്‍ നന്ദി പറയാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോളാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും തമിഴ് സൂപ്പര്‍സ്റ്റാറുമായ സൂര്യ ആ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരുകോടി രൂപ കര്‍ഷകര്‍ക്കു നല്‍യിരിക്കുന്നു.

Advertisment

കര്‍ഷക സമൂഹത്തില്‍ നിന്നും തിരഞ്ഞെടുത്ത ആളുകള്‍ക്കാണ് രണ്ടു ലക്ഷം വീതം ഒരുകോടി നല്‍കിയത്. കാര്‍ഷിക വികസനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്നതിനാണ് സൂര്യ ഒരു കോടി രൂപ നല്‍കിയിരിക്കുന്നത്.

ചിത്രം വിജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ പാണ്ഡിരാജിനുള്ളതാണെന്ന് സൂര്യ പറഞ്ഞു. ഒരു സിനിമ നല്ലതാകണമെങ്കില്‍ അഭിനേതാക്കള്‍ കഥയ്ക്കും തിരക്കഥയ്ക്കും അപ്പുറം പോകണമെന്നും പറഞ്ഞ സൂര്യ ചിത്രത്തിലെ അഭിനേതാക്കളെ അഭിനന്ദിക്കാനും മറന്നില്ല.

സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് കടെയ്കുട്ടി സിങ്കം നിര്‍മ്മിച്ചത്. കാര്‍ത്തി, സയേഷ എന്നിവരെ കൂടാതെ പ്രിയ, സത്യരാജ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സൂര്യയും അതിഥി താരമായി എത്തുന്നുണ്ട്.

Advertisment
Karthi Farmers Suriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: