scorecardresearch

കുടുംബത്തോടൊപ്പം ഒന്നിച്ചൊരു യാത്ര; വീഡിയോയുമായി ജ്യോതിക

കുട്ടികളുമൊന്നിച്ച് അവധി ആഘോഷിക്കുകയാണ് താരദമ്പതികൾ

കുട്ടികളുമൊന്നിച്ച് അവധി ആഘോഷിക്കുകയാണ് താരദമ്പതികൾ

author-image
Nandana Satheesh
New Update
Suriya| Jyotika| Tamil Celebrity

അവധി ആഘോഷ ചിത്രങ്ങളുമായി ജ്യോതിക, Jyotika/ Instagram

തമിഴകത്തിനു മാത്രമല്ല, മലയാളികൾക്കും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെ സൂര്യയ്ക്കുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അപ്പോഴെല്ലാം ആരാധകർക്കിടയിൽ അത് വളരെയധികം ആഘോഷിക്കപ്പെടാറുമുണ്ട്.

Advertisment

ഇപ്പോഴിതാ കുടുംബസമേതം അവധി ആഘോഷിക്കാൻ പോയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിദേശ രാജ്യമാണ് തങ്ങളുടെ അവധി ആഘോഷിക്കാനായി താരങ്ങൾ തിരഞ്ഞെടുത്തത്. മക്കളായ ദിയയെയും ദേവിനെയും വീഡിയോയിൽ കാണാം. ഡ്രൈവ് ചെയ്യുന്ന സൂര്യ, എന്തോ ആഘോഷത്തിന്റെ ഭാഗമായി എല്ലാവരും കേക്ക് മുറിക്കുന്ന ദൃശ്യങ്ങളെല്ലാം മിന്നി മറഞ്ഞ് പോകുന്നുണ്ട്.

ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഫാൻസ് പേജുകളിലും ദൃശ്യങ്ങൾ നിറയുകയാണ്. പുറം രാജ്യങ്ങളിൽ പോകുമ്പോൾ മാത്രമെ സെലിബ്രിറ്റികൾക്ക് സ്വകാര്യത ലഭിക്കുകയുള്ളൂ എന്ന കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന 'കാതൽ' ആണ് ജ്യോതികയുടെ പുതിയ ചിത്രം. മമ്മൂട്ടിയാണ് ജ്യോതികയുടെ നായകനായി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

Advertisment

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Suriya Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: