തെന്നിന്ത്യൻ സിനിമാ ലോകത്തെ സെലിബ്രിറ്റി ദമ്പതികളാണ് സൂര്യയും ജ്യോതികയും. രാധിക ശരത്കുമാറിനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. രാധികയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
സൂര്യയെയും ജ്യോതികയെയും കൂടാതെ സെലിബ്രിറ്റി ഫൊട്ടോഗ്രാഫർ വെങ്കട്ട് റാമും എത്തിയിരുന്നു. രാധികയുടെ ബെർത്ത്ഡേ ആഘോഷിക്കാനാണോ സുഹൃത്തുക്കൾ ഒത്തുകൂടിയതെന്നാണ് ആരാധകർ ചോദിക്കുന്നത്. ബെർത്ത്ഡേ, സർപ്രൈസ്, ഫ്രണ്ട്സ് എന്നീ ഹാഷ്ടാഗുകൾ രാധിക ഫൊട്ടോയ്ക്ക് നൽകിയതാണ് ഇങ്ങനെ ചോദിക്കാൻ കാരണം.
‘ജയ് ഭീം’ ആണ് സൂര്യയുടേതായി അവസാനം റിലീസിനെത്തിയ സിനിമ. ‘ഉടൻപിറപ്പേ’ ആണ് ജ്യോതികയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. സംവിധായകൻ ബാലയുടെ അടുത്ത സിനിമയിൽ സൂര്യയും ജ്യോതികയും ഒന്നിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Read More: പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും