/indian-express-malayalam/media/media_files/BUNzq45JxubE4TX01SUQ.jpg)
/indian-express-malayalam/media/media_files/surya-jyothika.jpg)
പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യ- ജ്യോതിക. തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാണ് ഈ മാതൃകാ ദമ്പതിളെ.
/indian-express-malayalam/media/media_files/suriya-jyothika-6.jpg)
പങ്കാളികളെന്ന രീതിയിൽ ഇരുവരും പരസ്പരം നൽകുന്ന ആദരവും ബഹുമാനവും ഇരുവരുടെയും വാക്കുകളിൽ എപ്പോഴും സ്ഫുരിക്കാറുണ്ട്.
/indian-express-malayalam/media/media_files/suriya-jyothika-2.jpg)
ഒരു സ്ത്രീയെന്ന രീതിയിൽ സൂര്യ തന്നെയെത്രമാത്രം ബഹുമാനിക്കുന്നുവെന്നും കരിയറില്‍ എത്രത്തോളം പിന്തുണ നല്‍കുന്നുവെന്നും ജ്യോതിക തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'ദ പെര്‍ഫക്ട് ജെന്റില്മാന്' എന്നാണ് ആരാധകര്‍ സൂര്യയെ വിശേഷിപ്പിയ്ക്കുന്നത്.
/indian-express-malayalam/media/media_files/suriya-jyothika-4.jpg)
വിവാഹശേഷം അഭിനയത്തിൽനിന്നും വർഷങ്ങളോളം വിട്ടുനിന്ന ജ്യോതിക '36 വയതിനിലെ' എന്ന സിനിമയിലൂടെയാണ് മടങ്ങി വന്നത്. ജ്യോതികയെ തിരികെ സിനിമയിലെത്തിക്കാൻ ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും സൂര്യ തന്നെയാണ്.
/indian-express-malayalam/media/media_files/suriya-jyothika-1.jpg)
ജ്യോതിക തിരിച്ചു വന്ന ചിത്രവും, തിരിച്ചുവരവില്‍ തുടക്കത്തില്‍ ജ്യോതിക ചെയ്ത സിനിമകളും നിര്‍മിച്ചത് സൂര്യയുടെ 2ഡി എന്റര്ടൈന്മെന്റ്സ് ആണ്. അതുമാത്രമല്ല, ജ്യോതികയുടെ സിനിമാ സെറ്റുകളിലും സിനിമാ പ്രമോഷനുകളിലുമെല്ലാം സൂര്യയും എത്താറുണ്ട്. മമ്മൂട്ടിയ്ക്ക് ഒപ്പം ജ്യോതിക അഭിനയിച്ച കാതലിന്റെ ലൊക്കേഷനിൽ സൂര്യ എത്തിയതും വാർത്തയായിരുന്നു.
/indian-express-malayalam/media/media_files/suriya-jyothika-5.jpg)
1999 ല്‍ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചത്. ഏഴു വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. 2006 സെപ്റ്റംബർ 11 നായിരുന്നു സൂര്യ-ജ്യോതിക വിവാഹം. ആ വിവാഹം അതിന്റെ 18-ാം വാർഷികം ആഘോഷിച്ചത് അടുത്തിടെയാണ്. ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
/indian-express-malayalam/media/media_files/suriya-jyothika-3.jpg)
പതിനൊന്നോളം സിനിമകളില്‍ സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. "തമിഴ് ഇന്റസ്ട്രിയിലേക്ക് ഞാന്‍ ആദ്യമായി വന്ന സമയത്ത്, എന്റെ ആദ്യെ ഹീറോ ആയിരുന്നു സൂര്യ. എനിക്ക് ഇന്റസ്ട്രിയില്‍ ഏറ്റവും ആദ്യം കിട്ടിയ സുഹൃത്ത് സൂര്യയാണ്. ആ സൗഹൃദം ഇന്നും ഞങ്ങള്‍ക്കിടയിലുണ്ട്," എന്നാണ് ജ്യോതിക പറയുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.