സിനിമാതാരങ്ങളുടെ ശബ്‌ദവും രൂപവുമെല്ലാം അനുകരിക്കുന്ന അനവധി കലാകാരന്മാർ കേരളത്തിലുണ്ട്. എന്നാൽ ചിലർക്ക് യഥാർത്ഥ ജീവിത്തിലും സാദൃശ്യങ്ങൾ തോന്നിയേക്കാം. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ശബ്ദവുമായി സാദൃശ്യം തോന്നുന്ന ഒരു യുവാവിന്റെ വീഡിയോയണ് ശ്രദ്ധ നേടുന്നത്.
‘നാലാം മുറ’ എന്ന ബിജു മേനോൻ ചിത്രം കാണാൻ എത്തിയതാണ് അബ്‌ദുൾ ബാസിദ്. മാധ്യമങ്ങൾ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ മറുപടി നൽകിയതാണ് ബാസിദ്. പിന്നീട് സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ബാസിദിന്റെ മുഖമായിരുന്നു.
സുരേഷ് ഗോപിയുടെ ശബ്‌ദം മാത്രമല്ല മുഖഭാവവും ബാസിദിനുണ്ട്. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന അബ്ദുൾ ബാസിദ് സ്‌കൂളുകളിൽ ലഹരിക്കെതിരെ ക്സാസെടുക്കാനും പോകാറുണ്ട്. താൻ സുരേഷ് ഗോപിയെ അനുകരിക്കുന്നതല്ല, മറിച്ച് തന്റെ സംസാര രീതി ഇങ്ങനെയാണെന്നാണ് ബാസിദ് പറയുന്നത്.
ഇത്തരത്തിൽ പൃഥ്വിരാജിന്റെ സംസാരത്തിനോട് സാമ്യമുള്ള വ്യക്തിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ ശബ്ദത്തോടും സംസാര രീതിയോടുമെല്ലാം സാദൃശ്യമുള്ള ആളുകളെ കാണുന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.