scorecardresearch

ബോഡി ഷെയിമിങ്ങ് ചെയ്തയാൾക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ

ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങൾ ഭാഗ്യ പങ്കുവച്ചതിനു പിന്നാലെയായിരുന്നു വിമർശനം

ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങൾ ഭാഗ്യ പങ്കുവച്ചതിനു പിന്നാലെയായിരുന്നു വിമർശനം

author-image
Entertainment Desk
New Update
Bhagya Suresh, bhagya Suresh latest, Suresh Gopi daughter

Bhagya Suresh/ Instagram

മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ബിരുദ ദാന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിൽ പങ്കെടുത്തത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിരുന്നു. . അനവധി പേർ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച് കമന്റ് ബോക്സിലുമെത്തി.

Advertisment

ഇപ്പോഴിതാ ഭാഗ്യയുടെ വസ്ത്രധാരണത്തെ വിമാർശിച്ചു കൊണ്ട് കമന്റു ചെയ്ത വ്യക്തിയ്ക്ക് ചുട്ട മറുപടി നൽകുകയാണ് താരപുത്രി. സാരി അണിയാതെ എന്തെങ്കിലും മോഡേൺ വസ്ത്രം ധരിക്കൂ, അതാണ് നിങ്ങളുടെ ശരീരത്തിന് ഇണങ്ങുക എന്നതായിരുന്നു വിമർശിച്ചു കൊണ്ടുള്ള കമന്റ്.

"ആരും ചോദിക്കാതെ തന്നെ നിങ്ങൾ അഭിപ്രായം പറഞ്ഞതിനു വളരെ നന്ദിയുണ്ട്. എന്റെ ശരീരത്തിന്റെ അളവ് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. എനിക്ക് നല്ലതെന്ന് തോന്നുന്ന വസ്ത്രം ഞാൻ ഇനിയും ധരിക്കും. ഇന്ത്യക്കാരായ എല്ലാ കുട്ടികളും മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിതരായപ്പോൾ എന്റെ നാടിന്റെ പരമ്പരാഗത വസ്ത്രം ധരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചെല്ലാം ഇത്ര പരിഭ്രാന്തരാകുന്നത്. നിങ്ങൾ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ശ്രമിക്കൂ" എന്നതാണ് ഭാഗ്യയുടെ മറുപടി. ഭാഗ്യയെ പിന്തുണച്ച് അനവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Advertisment
publive-image

ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.

അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഗരുഡൻ' ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മോനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Suresh Gopi Daughter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: