scorecardresearch

'ആഘോഷമാക്കണം എന്നുണ്ട്, പക്ഷേ ആരോഗ്യം സമ്മതിക്കുന്നില്ല'; സുരേഷ് ഗോപിക്ക് എന്തുപറ്റിയെന്ന് ആരാധകർ

2024 ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യയും ശ്രേയസും വിവാഹിതരായത്. ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മലയാളത്തിലെ താരനിരയും പങ്കെടുത്തിരുന്നു.

2024 ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യയും ശ്രേയസും വിവാഹിതരായത്. ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മലയാളത്തിലെ താരനിരയും പങ്കെടുത്തിരുന്നു.

author-image
Entertainment Desk
New Update
Suresh Gopi

സുരേഷി ഗോപി കുടുംബത്തിനൊപ്പം \ ചിത്രം: ഇൻസ്റ്റഗ്രാം

ഒന്നാം വിവാഹ വാർഷികത്തിൻ്റെ സന്തോഷത്തിലാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മരുമകൻ ശ്രേയസും. 2024 ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മലയാളത്തിലെ താരനിരയും പങ്കെടുത്തിരുന്നു.  

Advertisment

കഴിഞ്ഞ വർഷം ഏറെ ശ്രദ്ധ നേടിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. തെന്നിന്ത്യൻ സിനിമാ രംഗത്തെ ഒട്ടുമിക്ക സെലിബ്രറ്റികളും അതിഥികളായി എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ദീലീപും കുടുംബസമേതമാണ് വിവാഹത്തിനും തുടർന്നുള്ള പരിപാടികളിലും പങ്കെടുത്തത്. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. മകളുടെ ഒന്നാം വിവാഹ വാർഷികത്തിന് ആശംസകൾ നേർന്നു കൊണ്ടുള്ള സുരേഷി ഗോപിയുടെ പോസ്റ്റാണ് ഇപ്പോൾ ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

കുടുംബത്തിനൊപ്പമുള്ള ചിത്രവും ആശംസകളറിയച്ചു കൊണ്ടുള്ള കുറിപ്പുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെയും മരുമകൻ്റെയും സന്തുഷ്ടമായ ദാമ്പത്യത്തിൽ താൻ അഭിമാനിക്കുന്നു എന്നാണ് നടൻ പങ്കുവച്ചത്. 

''ഒരുമിച്ചുള്ള ഒരു വർഷം, ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. എൻ്റെ പ്രിയപ്പെട്ട ഭാഗ്യയും ശ്രേയസും, നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക ദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.''

Advertisment

പക്ഷേ നിർഭാഗ്യവശാൽ എൻ്റെ ആരോഗ്യം അതിന് അനുവദിക്കുന്നില്ല. ആരോഗ്യം മെച്ചപ്പെട്ടു എന്ന് തോന്നുന്ന മറ്റൊരു ദിവസത്തേയ്ക്ക് ആഘോഷങ്ങൾ മാറ്റി വയ്ക്കാം. സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സാഹസികതയുടെയും നിരവധി വർഷങ്ങൾ ഒരുമിച്ച് ഉണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ. വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഒന്നാം വിവാഹ വാർഷിക ആശംസകങ്ങൾ" എന്നാണ് സുരേഷി ഗോപി കുറിച്ചിരിക്കുന്നത്. 

ദമ്പതികൾക്ക് ആശംസകൾ നേരുന്നതിനൊപ്പം സുരേഷി ഗോപിയുടെ ആരോഗ്യത്തിൽ ആശങ്കയുമായി ആരാധകർ എത്തിയിട്ടുണ്ട്. നടന് എന്തു പറ്റി എന്ന ചോദ്യങ്ങളും കമൻ്റിൽ കാണാം. 

Read More

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: