/indian-express-malayalam/media/media_files/uploads/2022/12/sureshgopi.jpg)
മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് സുരേഷ് ഗോപി. താരത്തിന്റെ കുടുംബാംഗങ്ങളും വളരെയധികം സുപരിചിതരാണ്. മക്കളായ ഗോകുലും മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. 'പാപ്പൻ' എന്ന ചിത്രത്തിൽ അച്ഛനും മകനും ഒന്നിച്ചെത്തിയ രംഗങ്ങളെല്ലാം ആരാധകർ ഏറെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക ഒരു ഗായിക കൂടിയാണ്. വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയിൽ പങ്കെടുക്കുന്ന രാധികയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
1990 ഫെബ്രുവരി 8 നാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഇവരുടെ ആദ്യ മകൾ ലക്ഷ്മി ഒരു കാറപകടത്തിൽ മരണപ്പെട്ടിരുന്നു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. 1999 ൽ പുറത്തിറങ്ങിയ 'ജലമർമരം' എന്ന ചിത്രം രാധിക നിർമ്മിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.