scorecardresearch

സകുടുംബം മൂകാംബികയിൽ; ഫാമിലി ചിത്രങ്ങളുമായി സുരേഷ് ഗോപി

ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി

ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suresh Gopi Kollur

താരങ്ങൾ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്കെന്നും ഒരു പ്രത്യേക താത്പര്യമുണ്ട്. പല താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ ഇടയ്ക്ക് ആരാധകരിലേക്ക് എത്താറുമുണ്ട്. അത്തരത്തിലൊരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്.

Advertisment

Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിയുടെ കുടുംബ ചിത്രമാണ് വൈറലാകുന്നത്. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പം നിൽക്കുകയാണ് സുരേഷ് ഗോപി.

Also Read: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ

ക്ഷേത്ര ദർശനത്തിനു ശേഷം പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. "ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു," എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

Also Read: നയൻതാരയോ കിയാരയോ? ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?

അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തിയിരുന്നു. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

Also Read: ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് സായ് പല്ലവി; ഏക് ദിൻ ടീസർ എത്തി

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: