/indian-express-malayalam/media/media_files/uploads/2020/04/Suresh-gopi-amp.jpg)
നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ കാര്യം ഫെയ്‌സ്‌ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും സുരേഷ് ഗോപി പറയുന്നു.
"ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും ഞാൻ കോവിഡ് പോസിറ്റീവായിരിക്കുന്നു. ഞാൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. നേരിയ പനിയല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ അവസരത്തിൽ, കർശനമായി സാമൂഹിക അകലം പാലിക്കാനും ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ജാഗ്രത കൈകൊള്ളുകയും ചെയ്യുക," സുരേഷ് ഗോപി കുറിച്ചു.
കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിയും കോവിഡ് പോസിറ്റീവ് ആയിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് മെഗാസ്റ്റാർ. കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമാവുന്ന സാഹചര്യത്തിൽ നിരവധിയേറെ പേരാണ് കോവിഡ് ബാധിതരായി കൊണ്ടിരിക്കുന്നത്. സിനിമ രംഗത്തു നിന്നും ശോഭന, ഖുശ്ബു, കീർത്തി സുരേഷ് എന്നിവരും അടുത്തിടെ കോവിഡ് പോസിറ്റീവ് ആയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.