scorecardresearch

ഒറ്റക്കൊമ്പനു വേണ്ടി എന്റെ 150 ദിവസമാണ് വെറുതെ പോയത്: സുരേഷ് ഗോപി

ചിത്രവുമായി ബന്ധപ്പെട്ടുളള അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സുരേഷ് ഗോപി

ഒറ്റക്കൊമ്പനു വേണ്ടി എന്റെ 150 ദിവസമാണ് വെറുതെ പോയത്: സുരേഷ് ഗോപി

മാത്യൂസ് തോമസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ ഒറ്റക്കൊമ്പന്‍’. ചിത്രം പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും ഇതുവരെ അതിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. 2020 മുതല്‍ ‘ഒറ്റക്കൊമ്പന്‍’ എന്നു പറയുകയാണെന്നും രണ്ടു പ്രാവിശ്യം ഈ സിനിമയ്ക്കായി താന്‍ ഡെയ്റ്റു നല്‍കിയെന്നും സുരേഷ് ഗോപി പറയുന്നു.

‘താടി വളര്‍ത്തുന്നതിനും മറ്റുമായി എന്റെ 150 ദിവസമാണ് വെറുതെ പോയത്. ഇനി അവര്‍ പറയണ്ട, ചെയ്തു കാണിക്കണം’ അദ്ദേഹം പറഞ്ഞു. റെഡ് എഫിമിനു നല്‍കിയ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സുരേഷ് ഗോപി.

കടുവ, ഒറ്റക്കൊമ്പന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേരിനെ ചൊല്ലി വിവാദങ്ങള്‍ നിലനിന്നിരുന്നു. കടുവ റിലീസായത്തിന്റെ പശ്ചാത്തലത്തിലാണ് അവതാരകന്‍ ഒറ്റക്കൊമ്പന്റെ റിലീസിനെ സംബന്ധിച്ചുളള ചോദ്യം ഉയര്‍ത്തിയത്. തനിക്കു അതിനെക്കുറിച്ച് അറിയില്ലെന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.

ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രം മുളകുപാടം ഫിലിംസാണ് അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി പ്രഖ്യാപിച്ച ‘ഒറ്റക്കൊമ്പന്‍’ ല്‍ നമിത പ്രമോദ്, മുകേഷ്, വിജയരാഘവന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suresh gopi talks about the shoot of film ottakomban