സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്നു. മാധവ് നായകനാവുന്ന ‘കുമ്മാട്ടിക്കളി’യുടെ പൂജയും ഷൂട്ടിംഗും ആരംഭിച്ചു. പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും
ആലപ്പുഴ സാന്ത്വൻ സ്പെഷ്യൽ സ്കൂളിൽ വച്ചാണ് നടന്നത്. നടൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യം മലയാള ചിത്രമാണ് ‘കുമ്മാട്ടിക്കളി’. .ഭരതൻ സംവിധാനം ചെയ്ത ‘അമരം’ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിൻ സെന്റ് സെൽവ പറയുന്നു. അമരം ചിത്രീകരിച്ച ലൊക്കേഷനുകളിൽ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്.
ആർ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് കുമ്മാട്ടിക്കളി നിർമ്മിക്കുന്നത്. സൂപ്പർഗുഡ് ഫിലിംസിന്റെ ഉടമയും പ്രശസ്ത നിർമാതാവുമായ ആർ ബി ചൗധരി, നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, എവർഷൈൻ മണി കുമ്മാട്ടിക്കളിയുടെ സംവിധായകൻ വിൻസന്റ് സെൽവ, സംവിധായകരായ
രതീഷ് രഘുനന്ദൻ, സുധീഷ് ശങ്കർ, ഡിസ്ട്രിബ്യൂട്ടർ സുജിത്ത് നായർ, മാധവ് സുരേഷ്, ലെന, ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ തുടങ്ങിയവർ ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി. നിർമ്മാതാവ് ആർ ബി ചൗധരി സ്വിച്ച് ഓൺ ചെയ്തു. നിർമ്മാതാവ് ലിസ്റ്റ് സ്റ്റീഫൻ ആദ്യ ക്ലാപ്പ് അടിച്ചു.

സ്വാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കൊപ്പം ആയിരുന്നു മാധവ് സുരേഷിന്റെ ആദ്യ ഷോട്ട്. കടപ്പുറവും കടപ്പുറത്ത് ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ്.
കുമ്മാട്ടിക്കളി. തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ
ലെന, ദേവിക സതീഷ്, യാമി,അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി,സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ ആർ കെ വിൻ സെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. സംഗീതം ജാക്സൺ വിജയൻ. 30 ദിവസത്തോളം നീളുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളാണ്.