മലയാള സിനിമയിൽ താര മക്കളുടെ കാലമാണ്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ആദി. പ്രണവിന്റെ ആദിക്കു പിന്നാലെ ‘പൂമര’വുമായി ജയറാമിന്റെ മകൻ കാളിദാസും കല്യാണ’വുമായി മുകേഷിന്റെ മകൻ ശ്രാവണും പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ എത്തും.

നവാഗതനായ സൈജു എസ്.എസ്.സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര. സുരേഷ് ഗോപിയുടെ മകൻ ഗോകുലും ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്മാർ. ഗോകുലിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം മുദ്ദുഗൗ ആയിരുന്നു. മാർച്ച് രണ്ടിനാണ് ‘ഇര’ തിയേറ്ററുകളിലെത്തുക.

സിനിമ റിലീസാകുന്നതിനു മുൻപേ അച്ഛന്റെ സിനിമയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് ഗോകുൽ. സുരേഷ് ഗോപി നായകനായ കമ്മിഷണർ സിനിമയിലെ ഡയലോഗാണ് ഗോകുൽ വേദിയിൽ പറഞ്ഞത്. തന്റെ പുതിയ സിനിമയായ ഇരയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയിലായിരുന്നു ഗോകുലിന്റെ തകർപ്പൻ പെർഫോമൻസ്.

നിറഞ്ഞ കരഘോഷത്തോടെയാണ് കാണികൾ ഗോകുലിന്റെ പ്രകടനത്തെ സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ